
മലയാള സിനിമയില്‍ വളരെ സീരിയസായുള്ള പ്രമേയങ്ങള്‍ അവതരിപ്പിച്ച തിരക്കഥാകൃത്താണ് കലവൂര്‍ രവികുമാര്‍. നോവലിസ്റ്റ് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കലവൂര്‍ രവികുമാര്‍ രസകരമായ ഒരു പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. താന്‍ എഴുതിയ ‘ദുല്‍ഖറും മാലാഖമാരും’ എന്ന പുതിയ നോവലിനെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ടായിരുന്നു കലവൂര്‍ രവികുമാറിന്റെ പോസ്റ്റ്.
ഹോസ്പ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സരസമായ ഭാഷയില്‍ കലവൂര്‍ രവികുമാര്‍ പ്രതികരിച്ചത്.
‘ദുൽഖറും മാലാഖമാരും എന്ന എന്റെ നോവൽ ദുൽഖർ ഫാൻസ് വായിച്ചു എന്നാ തോന്നുന്നേ’ എന്ന് തമാശരൂപേണ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments