
രജനീകാന്തിന്റെ നായികയായി തെന്നിന്ത്യയില്‍ തിളങ്ങിയ സാക്ഷി അഗര്‍വാള്‍ മലയാളത്തിലേക്ക്. രജനീകാന്ത് ചിത്രം ‘കാലാ’യിലാണ് താരം നായികയായത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്. അതിനിടയിലാണ് മലയാളത്തിലേക്ക് പുതിയ ഒഫെര്‍ താരത്തെ തേടിയെത്തിയത്.
ബിജുമേനോന്‍ നായകനാകുന്ന ‘ഒരായിരം കിനാക്കളാല്‍’ എന്ന ചിത്രത്തില്‍ നായികയായാണ് സാക്ഷിയെത്തുന്നത്. പ്രമോദ് മോഹന്‍ എന്ന നവാഗത സംവിധായകന്റെ ചിത്രമാണിത്. നാലുവയസ്സുകാരന്‍ മകനും ഭാര്യയുമൊത്ത് യുകെയില്‍നിന്ന് മടങ്ങിയെത്തി കൊച്ചിയില്‍ സെറ്റിലാകാനുദ്ദേശിക്കുന്ന ശ്രീരാമിനെയാണ് ബിജു അവതരിപ്പിക്കുന്നത്. ബിജുവിന്റെ ഭാര്യ പ്രിയയുടെ വേഷമാണ് സാക്ഷിക്ക്.
Post Your Comments