ഫ്ലെക്സിബിലിറ്റിയുടെ കാര്യത്തില്‍ മമ്മൂട്ടിയെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ടോ?
ഫ്ലെക്സിബിലിറ്റിയുടെ കാര്യത്തില്‍ മമ്മൂട്ടിയെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ടോ?
നടന്‍ ജഗതി ശ്രീകുമാര്‍ മുന്‍പൊരിക്കല്‍ ഒരു ടിവി ചാനലില്‍ അതിഥിയായി വന്നപ്പോള്‍ അവതാരകനോട് ചോദിച്ച ചോദ്യമാണ് മുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ഫ്ലെക്സിബിലിറ്റിയുടെ കാര്യത്തില്‍ മമ്മൂട്ടിയെ ഒഴിവാക്കി മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള മലയാളത്തിലെ അഞ്ച് നടന്മാരുടെ പേര് പറഞ്ഞതില്‍ ജഗതിക്കെതിരെ അന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു, ഈ സാഹചര്യത്തിലായിരുന്നു പ്രോഗ്രാമിലെത്തിയെ ജഗതിയോട് അവതാരകന്‍ മമ്മൂട്ടിയെ ഒഴിവാക്കിയതെന്തിന്? എന്ന രീതിയില്‍ ചോദ്യം ഉന്നയിച്ചത്.
മമ്മൂട്ടിയെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ടോ? എന്നായിരുന്നു ജഗതിയുടെ മറുചോദ്യം. ‘ഫ്ലെക്സിബിലിറ്റി’ എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും അറിയാത്തത് കൊണ്ടാണ് പലരും അങ്ങനെ വിമര്‍ശനം ഉന്നയിച്ചതെന്നും ജഗതി അന്ന് വിശദീകരിച്ചിരുന്നു.
“ഫ്ലെക്സിബിലിറ്റി എന്നാല്‍ ‘മെയ് വഴക്കം’ എന്നാണ്. ഫ്ലെക്സിബിലിറ്റിയുള്ള ഒരു നടന്‍ മികച്ച നടനാകണമെന്നില്ല, മികച്ച നടന് ഫ്ലെക്സിബിലിറ്റി ഉണ്ടാകണമെന്നുമില്ല”- അഭിമുഖത്തിനിടെ ജഗതി ശ്രീകുമാര്‍ വ്യക്തമാക്കി.”
Post Your Comments