![](/movie/wp-content/uploads/2018/01/sajitha2.jpg)
മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗിക താല്പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍ പറഞ്ഞുവെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതേക്കുറിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗം കൂടിയായ സജിത പ്രതികരിച്ചു.
‘ഒരു സെമിനാറില്‍ ഞാന്‍ സംസാരിച്ച കാര്യങ്ങളാണ്വാര്ത്തയായി വന്നിരിക്കുന്നത്. വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് അറിയാവുന്ന ചില കാര്യങ്ങളാണ് ഞാന്‍ അവിടെ പറഞ്ഞത്. ചിലരുടെ താല്പര്യങ്ങള്ക്ക് വഴങ്ങാത്ത നടികളെ മറ്റു കാരണങ്ങള്‍ പറഞ്ഞ് സിനിമയില്‍ നിന്ന് ഒഴിവാക്കുന്ന പതിവുണ്ട്. സിനിമയിലെ ചൂഷണങ്ങളെക്കുറിച്ചും മനുഷ്യാവകാശ നിഷേധത്തെക്കുറിച്ചുമാണ് ഞാന്‍ സംസാരിച്ചത്.
എന്റെ പ്രസംഗത്തിലെ ഏതാനും വാക്കുകള്‍ അടര്‍ത്തിയെടുത്ത് വളച്ചൊടിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയത് കണ്ടിരുന്നു. ഇതൊന്നും നല്ല പ്രവണതയല്ല. പക്ഷേ ഇതെഴുന്നുവരോട്, ഇതൊന്നും എന്നെ ബാധിക്കാന്‍ പോകുന്നില്ല. ഇതുകൊണ്ടൊന്നും ഞാന്‍ നിശബ്ദയാവുകയില്ല. എന്നെ ഭയപ്പെടുത്താനും ആകില്ലെന്നും സജിത പറഞ്ഞു.
Post Your Comments