വെള്ളിത്തിരയുടെ മാസ്മരിക ലോകത്ത് വിജയം നേടാന്‍ കൊതിക്കുന്നവര്‍ ധാരാളമുണ്ട്. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഭാഗ്യം കൊണ്ട് ആ വിജയം സ്വന്തമാക്കുന്നവര്‍ കഴിയുന്നത്. ബോളിവുഡില്‍ വിജയകൊടി പാറിക്കാന്‍ ആവേശത്തോടെ എത്തിയ ഒരാളാണ് ഷാരണ്‍. ബീഹാറിലെ മോതിഹരി സ്വദേശിയായ ഷാരണ്‍ ആഗ്രഹിച്ചതൊന്നും ബോളിവുഡില്‍ നിന്നും നേടാന്‍ കഴിഞ്ഞില്ല. പരാജയത്തിന്റെ കയ്പ്പ് രുചിച്ചറിഞ്ഞ ഈ താരം മുംബൈ വിട്ട് ഷാരണ്‍ കോസ്റ്റാറിക്കയിലേക്ക് പറന്നു. അവിടെവച്ച് തന്റെ പ്രണയിനിയെ കണ്ടെത്തി ബിസിനസും വിവാഹ ജീവിതവുമായി കഴിഞ്ഞ ഷാരണ്‍ന്റെ ജീവിതത്തില്‍ വീണ്ടും പ്രതിസന്ധികള്‍ ഉണ്ടായി. 2010ഓടെ എല്ലാ ബിസിനസ്സുകളിലും തകര്‍ച്ച നേരിട്ട ഷാരണ്‍ ഇതേ വര്‍ഷം ഭാര്യയുമായും പിരിഞ്ഞു. തിരിച്ചടികളെല്ലാം ഷാരണെ വീണ്ടും ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. എന്നിട്ടും തളരാതെ പിടിച്ചു നിന്ന ഷാരോണ്‍ ഇപ്പോള്‍ ലാറ്റിന്‍ അമേരിക്കയിലെ സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയിരിക്കുകയാണ്.
നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കോസ്റ്റാറിക്കയിലേക്ക് പോയ ഷാരാണ്‍ സിനിമയെന്ന മോഹം ഉപേക്ഷിച്ചില്ല. ബോളിവുഡ് ഘടകങ്ങള്‍ ഉള്‍കൊണ്ടുള്ള ഒരു കോസ്റ്റാറിക്കന്‍ ചിത്രം എടുക്കാന്‍ തീരുമാനിച്ചു യാത്രയായ ഷാരണിനു സാമൂഹികപ്രവര്‍ത്തകനും സര്‍വകലാശാല മേധാവിയുമായിരുന്ന തെരേസാ റോഡ്രിഗസ് സഹായിയായി. തെരേസ തന്റെ സ്വപ്നങ്ങളെ സ്വന്തം സ്വപ്നങ്ങളാക്കി മാറ്റുകയായിരുന്നെന്നും ഇതെല്ലാം യാഥാര്‍ത്ഥ്യമാകാന്‍ 1.5മില്ല്യണ്‍ യുഎസ് ഡോളര്‍ കണ്ടെത്താന്‍ തന്നെ സഹായിക്കുകയും ചെയ്തെന്ന് ഷാരണ്‍ പറയുന്നു.
തന്റെ എല്ലാ പരിശ്രമങ്ങളും ‘എന്റിഡാഡോസ്: ലാ കണ്‍ഫ്യൂഷണ്‍’ എന്ന ചിത്രത്തിലൂടെ ആവിഷ്കരിച്ച ഷാരന് ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷവാനാണ്. ലാറ്റിന്‍ സിനിമാ വ്യവസായത്തില്‍ തന്നെ ചരിത്രമായി മാറിയ ഈ ചിത്രം ഇംഗ്ലീഷിലും ഹിന്ദിയിലും ബോജ്പൂരിയിലും റിലീസ് ചെയ്യണമെന്നാണ് ഷാരോണ്‍ന്റെ ഇപ്പോഴത്തെ ആഗ്രഹം.
Post Your Comments