പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും നല്ല സുഹൃത്തുക്കള്‍ ആണ്.മൂവർക്കും തമാശയ്‌ക്കെങ്കിലും പരസ്പരം പണികൊടുക്കുന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.അത്തരത്തിൽ ഒരു കഥ പറയുകയാണ് ജയസൂര്യ.
മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട്2വിന്റെ ഷൂട്ടിങിനായി വാഗമണിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വണ്ടി ഇടയ്ക്ക് നിര്‍ത്തിയപ്പോള്‍ അവിടെ നിന്നിരുന്ന കുട്ടിയോട് അവനെ വിരട്ടാനായി വെറുതേ പറഞ്ഞു ‘പൃഥ്വിരാജിനെ കൊല്ലാന്‍ പോവുകയാണെന്ന്’.
അവന്‍ പേടിച്ച് പോയി, വീണ്ടും ഞാന്‍ ചോദിച്ചു, ‘പൃഥ്വിരാജിനെ കൊല്ലട്ടെ’. അവന്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സ്‌റ്റൈലില്‍ പറഞ്ഞു,’നീ പറഞ്ഞതുകൊണ്ട് കൊല്ലുന്നില്ല’. അവിടുന്ന് കിലോമീറ്ററുകള്‍ അകലെയാണ് ഷൂട്ടിംഗ്. കൊച്ചിനെ പേടിപ്പിച്ച് വിട്ടപ്പോള്‍ സംഭവം അവിടം കൊണ്ട് തീര്‍ന്നെന്ന് കരുതിയതാണ്. അപ്പോഴുണ്ട് ലൊക്കേഷനിലേക്ക് ഒരു വണ്ടിയില്‍ പത്തു പന്ത്രണ്ട് പേര്‍ പാഞ്ഞു വരുന്നു. കൂടെ ആ പയ്യനുമുണ്ട്. സത്യം നേരിട്ടറിയാന്‍ വേണ്ടിയാണ് നാട്ടുകാരെയെല്ലാം ചേര്‍ത്ത് വന്നത്. ഉടനെ തന്നെ ഞാന്‍ രാജുവിനെ വിളിച്ച് സംഭവം മുഴുവന്‍ പറഞ്ഞു.’ ജയസൂര്യ പറയുന്നു.
എന്നാൽ കുഞ്ചാക്കോ ബോബനെ പറ്റിച്ചത് മറ്റൊരു രീതിയിലാണ് .ഒരിക്കൽ എന്നോട് സംസാരിച്ചിരിക്കുന്നിടത്ത് നിന്നും ചാക്കോച്ചന്‍ എന്തോ ആവശ്യത്തിന് എഴുന്നേറ്റ് പോയി. ഫോണ്‍ എന്റെ അരികില്‍ വെച്ചിട്ടാണ് പോയത്. കിട്ടിയ സമയം കൊണ്ട് അവന്റെ ഫെയ്‌സ്ബുക്കില്‍ കയറി ഞാന്‍ എന്നെത്തന്നെ പുകഴ്ത്തിയൊരു പോസ്റ്റിട്ടു. 5 മിനിട്ട് കഴിഞ്ഞപ്പോഴേക്കും മെസേജിന്റെ പൊടിപൂരം. മറ്റൊരു നടനെക്കുറിച്ച് നല്ലത് പറയാന്‍ കാണിച്ച ചാക്കോച്ചന്റെ മനസ്സിനെ എല്ലാവരും അഭിനന്ദിച്ചു.അവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ‘കൂട്ടുകാരനെന്ന നിലയില്‍ നീ ചെയ്യേണ്ട കടമയാണ് ഞാന്‍ ചെയ്തത്. ഇതിന്റെ ക്രെഡിറ്റ് നീയെടുത്തോ..’ നമ്മളെക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ’. ജയസൂര്യ ചിരിയോടെ പറയുന്നു.
Post Your Comments