Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsMollywood

നടന്മാരുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ ഒഴിവാക്കുകയാണ് മലയാള സിനിമയുടെ പതിവന്ന് സജിത മഠത്തിൽ പറയുന്നു

മ്മൂട്ടി ചിത്രം കസബയെ നടി പാർവതി വിമര്‍ശിച്ചതിന് പിന്നാലെ മലയാള സിനിമയെ മുഴുവനായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സജിത മഠത്തിൽ.മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണെന്നും നടന്മാരുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ സിനിമയില്‍ നിന്നും ഒഴിവാക്കുകയാണ് പതിവെന്നും സജിത പറയുന്നു.

നടന്മാര്‍ക്ക് വഴങ്ങാന്‍ തയ്യാറാവാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും പ്രതിഫലം കൂടുതലാണ് എന്നുമൊക്കെ പറഞ്ഞാണ് ഒഴിവാക്കുക. സത്യത്തില്‍ അവര്‍ നടന്മാരുടെ ആവശ്യം അംഗീകരിക്കാത്തതാണ് ഇതിനു കാരണം. സിനിമയില്‍ ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകള്‍, അത് തുറന്ന് പറയുകയാണ് എങ്കില്‍ അവര്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാവുകയാണ് എന്നും സജിത മഠത്തില്‍ പറഞ്ഞു.

‘വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത്. താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ പിന്നീടുള്ള സിനിമകളില്‍ അവസരം നല്‍കാതെ ഒഴിവാക്കുന്ന പതിവും മലയാളത്തിലുണ്ട്’. – സജിത പറയുന്നു

shortlink

Related Articles

Post Your Comments


Back to top button