തമിഴ് സിനിമയിലെ പ്രമുഖ സംഘടനകളായ നടികര്‍ സംഘവും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും ശ്രമിച്ചിട്ടും സിനിമ ചോര്‍ത്തുന്ന വെബ്‌സൈറ്റുകളായ തമിഴ് റോക്കേഴ്‌സ്, തമിഴ് ഗണ്‍ എന്നിവരെയൊന്നും ഇതുവരെ ഒതുക്കാന്‍ കഴിഞ്ഞിട്ടില്ല. വിശാലിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ മുന്നിട്ടിറങ്ങി സെറ്റുകളുടെ ചില അഡ്മിനുകളെ പിടികൂടിയെങ്കിലും വ്യാജ സെറ്റുകളുടെ ശല്യത്തിന് യാതൊരു കുറവുമില്ല. തമിഴ് റോക്കേഴ്‌സിനെ വെല്ലുവിളിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കും തിരിച്ചടിയാണ് ചരിത്രം.
വെല്ലുവിളിയേക്കാള്‍ നല്ലത് അപേക്ഷയുടെ സ്വരമാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍.വിഘ്‌നേഷ് ഒരുക്കിയ താന സേര്‍ന്ത കൂട്ടം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൂര്യ നായകനായ ഈ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പൊങ്കല്‍ റിലീസായി എത്തിയ തമിഴ് ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് തമിഴ് റോക്കേഴ്‌സിനോട് അപേക്ഷിച്ചിരിക്കുകയാണ് സംവിധായകന്‍.
‘തമിഴ്‌റോക്കേഴ്‌സ് ടീം, ദയവ് ചെയ്ത് ഹൃദയമുണ്ടെങ്കില്‍ അതുപയോഗിച്ച് ഒന്നു ചിന്തിക്കൂ. ഈ ദിവസത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. നികുതി പ്രശ്‌നങ്ങള്‍ക്കിടയിലാണ് ഈ ചിത്രങ്ങള്‍ ഇറങ്ങുന്നത്.
ദയവ് ചെയ്ത് ഞങ്ങളോടിത് ചെയ്യരുതേ…’തന്റെ സിനിമയ്ക്ക് വേണ്ടി മാത്രമല്ല വിക്രം നായകനായ സ്‌കെച്ച്, പ്രഭുദേവയുടെ ഗുലേബക്കാവലി എന്നീ ചിത്രങ്ങള്‍ക്കും വേണ്ടിയാണ് വിഘ്‌നേഷ് രംഗത്തെത്തിയത്. തമിഴ്‌റോക്കേഴ്‌സിന്റെ പ്രതികരണമൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.
Tamil rockers team ! PleAse ! If you have a heart ! Please Use it ???????????
We have worked hard for his day!
Amidst all the tax issues , industry issues a lot has gone into releasing all these films !
Please don’t do this to us #TSK #Sketch #Gulebagavali ??
— Vignesh ShivN (@VigneshShivN) January 12, 2018
Post Your Comments