Latest NewsMollywood

ഒടിയനിൽ മോഹൻലാലിന് മാത്രമല്ല, മഞ്ജുവിനുമുണ്ട് മേക്കോവര്‍

മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമാണ് ഒടിയന്‍. ചെറുപ്പക്കാരനായുള്ള മോഹന്‍ലാലിന്റെ മേക്കോവര്‍ തന്നെയാണ് ഒടിയനിൽ സംസാര വിഷയമാക്കിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായിക മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ മേക്കോവറും ചർച്ചയാകുന്നു.

കഥാപാത്രത്തിന്റെ മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളാണ് മഞ്ജു അവതരിപ്പിക്കുന്നതെന്നും മോഹന്‍ലാലിന്റെയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങള്‍ മഞ്ജുവിന്റെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ് നില്‍ക്കുന്നതെന്നും ശ്രീകുമാര്‍ പറയുന്നു. ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി, 35 വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും മഞ്ജു തിരശീലയിലെത്തിക്കുന്നു.’മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഒടിയനിലെ മഞ്ജുവിന്റെ കഥാപാത്രം. ഒടിയനില്‍ മഞ്ജു അഭിനയിക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച രണ്ട് താരങ്ങള്‍ക്കൊപ്പമാണ് ശ്രീകുമാര്‍ പറയുന്നു.

ചിത്രം വെല്ലുവിളിയെക്കാള്‍ കൂടുതല്‍ ത്രില്ലിംഗ് ആയ അനുഭവമാണ് സമ്മാനിച്ചതെന്നാണ് മഞ്ജുവിന്റെ വാക്കുകള്‍. ലാലേട്ടനും ഇതേ അനുഭവമായിരുന്നെന്നും അതുകൊണ്ടാണ് സിനിമയ്ക്കായി മേക്കോവര്‍ നടത്താന്‍ പോലും തയ്യാറായതെന്നും മഞ്ജു പറയുന്നു. ഇങ്ങനെയൊരു പ്രൊജക്ടില്‍ ലാലേട്ടനൊപ്പം അഭിനയിക്കുക ഏതൊരു നടിയുടെയും സ്വപ്നം തന്നെയായിരിക്കുമെന്ന് മഞ്ജു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button