KollywoodLatest News

അങ്ങനെ ചെയ്യാൻ എനിക്ക് പ്രചോദനമായത് മൂന്ന് താരങ്ങള്‍ ;അനുഷ്ക പറയുന്നു

രോ കഥാപാത്രത്തിന് വേണ്ടിയും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ തയ്യാറാകുന്ന നടിയാണ് അനുഷ്ക.ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ മോഹന്‍ലാലാണ് തനിക്ക് പ്രചോദനമെന്ന് താരം പറയുന്നു. അനുഷ്ക അടുത്തിടെ സൈസ് സീറോ എന്ന ചിത്രത്തിനായി അമിതമായി ശരീരഭാരം വര്‍ദ്ധിപ്പിച്ച്‌ പുലിവാല് പിടിച്ചിരുന്നു. പിന്നീട് ബാഹുബലി 2ല്‍ ശരീരഭാരം കുറച്ചതിന് ശേഷമാണ് അഭിനയിച്ചത്.

“ഹിന്ദിയില്‍ ആമിര്‍ഖാനും തെലുങ്കില്‍ പ്രഭാസും തമിഴില്‍ വിക്രമും മലയാളത്തില്‍ മോഹന്‍ലാലുമാണ് ശരീരഭാരം കുറയ്ക്കുന്നതില്‍ എനിക്ക് പ്രചോദനം. പുതിയ ലുക്കിനായി മോഹന്‍ലാല്‍ നടത്തിയ പരിശ്രമം ഒരേ സമയം പ്രചോദിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമാണ്. യുവ അഭിനേതാക്കള്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള മേക്കോവര്‍ സാധ്യമാകുക. പക്ഷേ അത് വിജയകരമായി അദ്ദേഹം ചെയ്തുകാണിച്ചു” – അനുഷ്ക പറയുന്നു.

ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി 18 കിലോ ശരീരഭാരം അദ്ദേഹം കുറച്ചത് മറ്റുള്ളവര്‍ക്ക് വലിയ വാര്‍ത്തയായിരിക്കാം. എന്നാല്‍ മോഹന്‍ലാലിന് അത് ആ സിനിമയ്ക്ക് വേണ്ടി ചെയ്യേണ്ട പ്രാഥമികമായ ഉത്തരവാദിത്തമാണ്. കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി എത്ര ബുദ്ധിമുട്ട് സഹിക്കാനും തയ്യാറായാണ് അദ്ദേഹം ഏത് സെറ്റിലും എത്തുന്നത്

shortlink

Related Articles

Post Your Comments


Back to top button