ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ദീപിക പാദുക്കോണ്‍, വിവാദ നായികയെന്ന നിലയിലും ദീപിക പാദുക്കോണ്‍ സിനിമാ ലോകത്ത് ചൂടേറിയ ചര്‍ച്ചയായി മാറാറുണ്ട്, ഇന്നിതാ താരത്തെ സംബന്ധിക്കുന്ന പുതിയ വാര്‍ത്ത വിവാദമോ, ഗോസിപ്പോ ഒന്നുമല്ല, തന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹോദരിയുമായ അനിഷയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ താരത്തിനു പിന്നെ ലോകം കീഴടക്കിയ മട്ടാണ്, ആ ബന്ധത്തിന്റെ മൂല്യം അത്രത്തോളമുണ്ടെന്നാണ് ദീപികയുടെ വെളിപ്പെടുത്തല്‍, തന്റെ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും അവള്‍ കരുത്താകാറുണ്ടെന്നും താരം പറയുന്നു, ഞങ്ങള്‍ രണ്ടുപേരും സ്വയം തെരഞ്ഞെടുത്ത തീരുമാനങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും മാതാപിതാക്കള്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കിയാണ് ഞങ്ങളെ വളര്‍ത്തിയതെന്നും ദീപിക വ്യക്തമാക്കി. ബോളിവുഡ് താരം രണ്‍വീര്‍ സിംഗുമായിദീപികയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments