CinemaComing SoonGeneralIndian CinemaLatest NewsNEWS

 ഇതു കണ്ടശേഷം നിങ്ങള്‍ എന്തായാലും നന്നായി ഉറങ്ങില്ല !

പേടിപ്പെടുത്തുന്ന രൂപത്തില്‍ അനുഷ്ക ശര്‍മ അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് പരി. ‘ഇതുകണ്ടശേഷം നിങ്ങള്‍ എന്തായാലും നന്നായി ഉറങ്ങില്ല’ എന്നാണ് ചിത്രത്തിന് ടാഗ് ലൈന്‍ കൊടുത്തിരിക്കുന്നത്. ചിത്രം മാര്‍ച്ച് രണ്ടിന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുഷ്കയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ ക്ലീന്‍ സ്ലേറ്റ്‌ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വന്ന അനുഷ്കയുടെ ഭയാനകമായ രൂപം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

പ്രോസിത് റോയ് ആണ് സംവിധായകന്‍. ഫെബ്രുവരി മാസത്തില്‍ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നു. മാര്‍ച്ചില്‍ ഹോളി പ്രമാണിച്ച് പ്രദര്‍ശനത്തിന് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

 

shortlink

Post Your Comments


Back to top button