വിവാദമായ മമ്മൂട്ടി ചിത്രം കസബയിലെ നായിക ജ്യോതി ആദ്യമായി ആരോപണങ്ങൾ നേരിട്ട രംഗത്തെക്കുറിച്ചു തുറന്നു പറഞ്ഞു.ഇഷ്ടമില്ലെങ്കിൽ ഞാൻ അങ്ങനെയൊരു രംഗത്തിൽ അഭിനയിക്കില്ല. ആ രംഗത്തിൽ ഞാനും മമ്മൂക്കയും കഥാപാത്രങ്ങളാണ്. ഞങ്ങളുടെ രണ്ടാളുകളുടെയും വ്യക്തിജീവിതവുമായി അതിനു ഒരു ബന്ധവുമില്ല. ഞങ്ങൾ അഭിനേതാക്കളാണ്.
സംവിധായകൻ എന്തു പറഞ്ഞു തരുന്നോ അത് അഭിനയിക്കുകയെന്നതാണ് ഞങ്ങളുടെ ചുമതല ഒരു ദിവസത്തിന്റെ പകുതി മാത്രമെ ഷൂട്ടിങ്ങിനായി ചിലവഴിച്ചുള്ളൂ. ആദ്യം സംവിധായകനായ നിതിൻ രഞ്ജി പണിക്കർ മമ്മൂക്കയുടെ കഥാപാത്രമായി എന്നെ അഭിനയിച്ചു കാണിച്ചു തന്നു. എനിക്ക് മലയാളം അറിയില്ല. മമ്മൂട്ടിയും ഇത്ര വലിയ നടനാണ് എന്നൊക്കെ ഇവിടെ വന്നതിനു ശേഷം മാത്രമാണ് മനസ്സിലായത്. ടെൻഷൻ ഇല്ലായിരുന്നു. മമ്മൂക്കയും വളരെ സഹകരണത്തോടെയാണ് പെരുമാറിയത്.
ഇൗ സിനിമയിൽ മാത്രമല്ല ഇങ്ങനെയുള്ള രംഗങ്ങളുള്ളത്. എത്രയോ ബോളിവുഡ് സിനിമകളിൽ സൂപ്പർ സ്റ്റാറുകൾ തന്നെ ഇത്തരത്തിലുള്ള എത്ര റോളുകൾ ചെയ്തിരിക്കുന്നു. വിവാദമുണ്ടാക്കുന്നവർ അതൊന്നും കാണുന്നില്ലേ ? വിമർശിക്കേണ്ടവർക്ക് വിമർശിക്കാം. പക്ഷേ എന്തടിസ്ഥാനത്തിലാണ് അവർ വിമർശനമുന്നയിക്കുന്നത് ? നല്ലതു മാത്രം കാണിക്കുന്നതല്ല സിനിമ. സമൂഹത്തിൽ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങൾ സിനിമയിൽ വരും. എല്ലാത്തിനെയും സഹിഷ്ണതയോടെ കാണുക.മനസ്സിലാക്കുക.
Post Your Comments