CinemaIndian CinemaLatest NewsMollywoodTV ShowsWOODs

ആ ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ സീരിയല്‍ നിര്‍ത്തണമെന്ന് പറഞ്ഞു; ഷെല്ലി

ശാലിനി എന്ന പേരില്‍ മലയാളികള്‍ക്ക് പരിചിതമായ നടിയാണ് ഷെല്ലി. കുങ്കമപൂവ് എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ഷെല്ലി സീരിയല്‍ നടി ആയതിന്റെ പേരില്‍ സിനിമാ മേഖലയില്‍ വിവേചനമുണ്ടെന്നു പറയുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ താരമാണ് ഷെല്ലി. റാം സംവിധാനം ചെയ്ത തങ്കമീന്‍ഗള്‍ എന്ന ചിത്രത്തിലെ വടിവ് എന്ന കഥാപാത്രത്തിനായിരുന്നു ഷെല്ലിക്ക് പുരസ്‌കാരം. 2013 ല്‍ മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് തങ്കമീന്‍ഗള്‍. എന്നാല്‍ മലയാളത്തില്‍ താന്‍ വെറും സീരിയല്‍ നടി മാത്രമാണെന്നും ഷെല്ലി ഒരു അഭിമുഖത്തില്‍ പറയുന്നു.

ഷെല്ലിയുടെ വാക്കുകള്‍ ..”സീരിയല്‍ താരമെന്ന ലേബല്‍ ആണ് മലയാളത്തില്‍ അവസരം നഷ്ടപ്പെടുത്തുന്നത്. ഇപ്പോഴും ആ വേര്‍തിരിവ് ഉണ്ട്. എന്തിനാണെന്ന് മനസിലാകുന്നില്ല. സീരിയല്‍ താരങ്ങളെ മൂന്നാംകിട ആയിട്ടാണ് കാണുന്നത്. അതിപ്പോള്‍ പ്രൊഡക്ഷന്‍ ബോയ് മുതലുളളവരുടെ കാര്യമാണ്. മലയാളത്തില്‍ ഒരു ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ സീരിയല്‍ നിര്‍ത്തണമെന്ന് പറഞ്ഞു. പിന്നെ എനിക്ക്, എന്നെ പി ആര്‍ ചെയ്യാനോ മാര്‍ക്കറ്റ് ചെയ്യാനോ അറിയില്ല. അതുകൊണ്ട് ഒരു പക്ഷെ ഞാന്‍ ഇവിടെയുണ്ടെന്ന് മലയാള സിനിമയില്‍ ആര്‍ക്കും അറിയില്ലായിരിക്കും.”

shortlink

Related Articles

Post Your Comments


Back to top button