ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധഭീഷണിക്ക് പിന്നാലെ അദ്ദേഹം നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ആയുധവുമായി യുവാവ് എത്തിയതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഫിലിം സിറ്റിയിലായിരുന്നു സംഭവം. സല്മാന് ഖാന് നായകനായി അഭിനയിക്കുന്ന റേസ് 3യുടെ ചിത്രീകരണത്തിനിടെയാണ് യുവാവ് ആയുധവുമായി എത്തിയത്.
ചിത്രത്തിന്റെ അണിയറക്കാരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. ചിത്രീകരണം നിര്‍ത്തിവെക്കാന്‍ പ്രൊഡ്യൂസറോടും സല്മാന് ഖാനോടും പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പൊലീസ് അകമ്പടിയോടെ സല്മാന് താമസസ്ഥലത്തേക്ക് തിരിച്ചു. ജാഗ്രത പാലിക്കാന്‍ നടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഷാരൂഖ് ഖാനെ പിന്തള്ളി സൽമാൻ വീണ്ടും ഒന്നാമത്
രാജസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊടും ക്രിമിനല്‍ ലോറന്‍സ് ബിഷ്നോയിയാണ് സല്മാന് ഖാന് നേരെ വധഭീഷണി മുഴക്കിയത്. ജോധ്പൂരിലിട്ട് നടനെ വധിക്കുമെന്നായിരുന്നു ഭീഷണി. മറ്റൊരു കേസില്‍ കോടതിയിലെത്തിച്ചപ്പോഴാണ് ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ ഭീഷണി മുഴക്കിയത്. കൊലപാതകം, മോഷണം തുടങ്ങി ഇരുപതിലധികം കേസുകള്‍ ബിഷ്നോയിക്കെതിരെ ജോധ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. എന്നാല്‍ നടന് നേരെയുള്ള പ്രകോപനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍ LINK TO DONATE : https://goo.gl/oKHre2
Post Your Comments