മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് നല്ല പേടിയുണ്ടെന്ന് നടി പാര്‍വതി നായര്‍. അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത് ഉയരാന്‍ തനിക്കാകുമോയെന്നതാണ് പേടിയെന്നും പാര്‍വതി പറയുന്നു.അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത് ഉയരാന്‍ തനിക്കാകുമോയെന്നതാണ് പാര്‍വ്വതിയുടെ പേടി.
‘മോഹന്‍ലാല്‍ എന്റെ പ്രിയ നടന്മാരിലൊരാളാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ആ പ്രകടനമികവിനൊത്ത് എനിക്ക് ഉയരാന്‍ കഴിയുമോയെന്ന പേടിയുണ്ട്. അതാണ് ശരിക്കും എന്നെ ടെന്‍ഷനാക്കുന്നത്.’അദ്ദേഹം എന്റെ പ്രിയ നടന്മാരിലൊരാളാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ ആ പ്രകടനമികവിനൊത്ത് എനിക്ക് ഉയരാന്‍ കഴിയുമോയെന്ന പേടിയുണ്ട്. അതാണ് ശരിക്കും എന്നെ ടെന്‍ഷനാക്കുന്നത്’ എന്നാണ് പാര്‍വ്വതി പറഞ്ഞത്.
മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ നിമിറിലാണ് പാര്‍വ്വതി ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അതിലെ നാടന്‍ ടച്ചുളള കഥാപാത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ചിത്രത്തിലെ കഥാപാത്രമെന്നാണ് പാര്‍വ്വതി പറയുന്നത്.
‘ ആഴ്ചകള്‍ക്കുമുമ്പ് അജോയിയെ കണ്ടിരുന്നു. ഇത്രയും വലിയ ബജറ്റിലൊരുക്കുന്ന വമ്പന്‍ ടീമുകള്‍ ഒരുമിക്കുന്ന ചിത്രത്തില്‍ എന്നെയുള്‍പ്പെടുത്തുമെന്ന ഒരു പ്രതീക്ഷയുമില്ലായിരുന്നു. മുംബൈയില്‍ വ്യാഴാഴ്ച ആദ്യത്തെ ഷോട്ടിന്റെ ആദ്യ ടേക്ക് എടുക്കുംവരെ ഈ ചിത്രത്തില്‍ ഞാനുണ്ടാവുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു.’ അവര്‍ പറയുന്നു.
പാര്‍വ്വതി, സുരാജ് വെഞ്ഞാറമ്മൂട്, സായി കുമാര്‍, ദിലീഷ് പോത്തന് തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കാനുള്ള ഒരു നടിയെ അന്വേഷിക്കുകയാണ് തങ്ങളെന്നാണ് ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന സന്തോഷ് ടി കുരുവിള പറയുന്നത് .മുംബൈ, പൂനെ, തുടങ്ങിയ മഹാരാഷ്ട്രയിലെ പ്രദേശങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുന്നത്. ഇതിനു പുറമേ മംഗോളിയ, തായിലാന്റ് തുടങ്ങിയ സ്ഥലങ്ങളും ചിത്രത്തിന്റെ ലോക്കേഷനാണ്.
Post Your Comments