
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി സ്വന്തമാക്കിയ നടിയാണ് നയന്‍താര. മലയാള സിനിമയിലൂടെ വെള്ളിത്തരയില്‍ എത്തിയ ഈ നടി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെ താര റാണി ആയി മാറിക്കഴിഞ്ഞു. നായിക പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ തന്റെ താരമൂല്യസം ഉയര്‍ത്തിയ ഈ നടി താരം തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ മുന്നോട്ട് വച്ച നിബന്ധനകളാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ച. സൂപ്പര്‍താരം ബാലകൃഷ്ണ നായകനായെത്തുന്ന തെലുങ്ക് ചിത്രം ജയ് സിംഹയിലെ നായികയാകാനാണ് നയന്‍സ് നിബന്ധനകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
മുതിര്‍ന്ന സംവിധായകന്‍ കെ എസ് രവികുമാര്‍ ഒരുക്കുന്ന ചിത്രമാണ് ജയ് സിംഹ. ഉയര്‍ന്ന പ്രതിഫലത്തിന് പുറമെ ബാലകൃഷ്ണയുമായി അടുത്ത് ഇടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കില്ലയെന്നും നയന്‍സ് പറയുന്നു. കൂടാതെ മുന്‍ തെലുങ്ക് ചിത്രങ്ങളില്‍ ചെയ്തതുപോലുള്ള ഐറ്റം ഗാനങ്ങളില്‍ അഭിനയിക്കില്ലയെന്ന നിബന്ധനയും നയന്‍താര മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇരുവരും ജോഡിയായ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു. തന്റെ അഭിനയജീവിതത്തിന് ഇടവേള കുറിച്ചതും ബാലകൃഷ്ണയുടെ ശ്രീ രാമരാജ്യം എന്ന ചിത്രത്തിലൂടെയാണ്.
എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചത് നയന്‍താരയുടെ ഈ നിബന്ധനകളെല്ലാം അണിയറ പ്രവര്‍ത്തകര്‍ അംഗീകരിച്ചതാണ്. അതിന് കാരണം തെലുങ്കില്‍ നയന്‍താരയ്ക്കുള്ള ആരാധാകരുടെ എണ്ണം തന്നെയാണ് നിബന്ധനകള്‍ അംഗീകരിക്കാന്‍ കാരണം തന്നെയാണ്.
Post Your Comments