മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആമി’. ഈ ച്ഗിത്രത്തില്‍ ആദ്യം നിശ്ചയിച്ചിരുന്നത് മലയാളി കൂടിയായ ബോളിവുഡ് താരം വിദ്യാബാലനെ ആയിരുന്നു. എന്നാല്‍ വിദ്യ പിന്മാറിയതിനെ തുടര്‍ന്ന് മഞ്ജു വാര്യരെ തീരുമാനിക്കുക ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാല്‍ വിവാദങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ചിത്രം തിയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് താനെന്ന് കമല്‍ ഒരു അഭിമുഖത്തില്‍ പറയുന്നു. ആമിയില്‍ വിദ്യാബാലന് വേണ്ടി കരുതിവെച്ചിരുന്ന മാധവിക്കുട്ടിയെയല്ല മഞ്ജു ചെയ്തതെന്നും വിദ്യ ചെയ്തിരുന്നെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നുവരാന്‍ സാധ്യതുണ്ടായിരുന്നെന്നും കമല്‍ അഭിപ്രായപ്പെട്ടു. കമലിന്റെ വാക്കുകള്‍ ഇങ്ങനെ ..’വിദ്യാബാലന് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആയിരുന്നു അത്. പക്ഷെ മഞ്ജുവിലേക്ക് എത്തുമ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു.”
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
Leave a Comment