സിനിമയിൽ പ്രേത കഥകൾ കാണിക്കുന്നത് ആസ്വദിക്കുന്നവരാണ് നമ്മൾ. എന്നാൽ അത്തരം ഒരു അനുഭവത്തിലൂടെ കടന്നു പോയതിനെക്കുറിച്ചു നടി ലെന പങ്കുവയ്ക്കുന്നു. പൃഥ്വിരാജ് ചിത്രം ആദം ജോണിന്റെ ചിത്രീകരണത്തിനിടയില്‍ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ലെന പറയുന്നു. ആദം ജോണില്‍ കാണിക്കുന്ന സ്കോട്ലന്‍ഡിലെ ആ വീട് ശരിക്കും പ്രേതബാധയുള്ള വീടാണെന്നാണ് പറയപ്പെടുന്നത്. ആ വീടിന്റെ ഉടമസ്ഥര്‍ തന്നെ അവര്‍ പലപ്പോഴും അവിടെ പലരും നടക്കുന്നതായിട്ടും ലൈറ്റുകള്‍ തനിയെ കത്തുന്നതായിട്ടും കണ്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും ലെന വെളിപ്പെടുത്തുന്നു.
”ചിത്രത്തില്‍ നിലവറയ്ക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന സീനുണ്ട്. കുറച്ചുനേരം ഒരു പേടി എന്നെ പിടികൂടിയിരുന്നു. വല്ലാത്ത ഒരുതരം തണുപ്പൊക്കെ അനുഭവപ്പെടുന്ന പോലെ തോന്നി. ഒരു കാമറയും ഞാനും മാത്രമേ ആ നിലവറയില്‍ ഉണ്ടായിരുന്നുള്ളു. പേടിച്ചുവെങ്കില്‍ പോലും ഭയം പുറത്ത് കാണിച്ചില്ല. പിന്നെ അഭിനയിക്കുമ്ബോള്‍ ഒരു ധൈര്യമൊക്കെ താനേ വരും. അതല്ലാതെ ഒറ്റയ്ക്കവിടെ പോയി നില്ക്കാന് എന്നോട് പറഞ്ഞാല്‍ ഞാന്‍ നില്‍ക്കില്ല” ലെന പറയുന്നു.
Post Your Comments