
ഷൂട്ടിംഗ് സ്ഥലത്തെ മോശം പെരുമാറ്റം കാരണം പരിപാടിയില്‍ നിന്നും പിന്മാറിയിരിക്കുകയാണ് നായികാ നായകന്മാര്‍. സീ ടിവിയിലെ ഐസി ദീവാന്ഗി .. എന്ന പരിപാടിയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ജ്യോതി ശര്‍മ്മയും പ്രണവുമാണ് അണിയറയിലെ കാര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചു ചിത്രീകരണം ഉപേക്ഷിച്ചത്.
”നിരന്തരമായ പതിനെട്ടു മണിക്കൂര്‍ ഷൂട്ടിംഗ് കൂടാതെ യാതൊരു വിധ സുരക്ഷയും ഇല്ല. രണ്ടാമത്തെ കാര്യം സമയത്ത് ആഹാരമോ വെള്ളമോ നല്‍കുന്നില്ല. ജോലി സമയത്ത് ചിലപ്പോള്‍ ചായ പോലും കിട്ടാറില്ല. പലപ്പോഴും പാതിരാത്രി വരെ ഷൂട്ടിംഗ് നീളും. ഇത്തരം ചുറ്റുപാടില്‍ ഈ ഷൂട്ടിങ്ങുമായി സഹകരിക്കാന്‍ താത്പര്യമില്ലെന്ന്” ജ്യോതി പറയുന്നു.
Post Your Comments