രാഷ്ടീയത്തിലേക്കുള്ള രജനീയുടെ ചുവടുവയ്പ്പ് സിനിമയില്‍ നിന്ന് സലാം പറഞ്ഞതിനു ശേഷമാകുമോ എന്ന കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍. സിനിമയ്ക്ക് തന്റെ സേവനം മതിയായെന്നും ഇനിയുള്ള സേവനം രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനനന്മയക്കായി പ്രവര്‍ത്തിക്കാനുള്ള സമയമായെന്നും രജനീകാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രജനീകാന്തിന്റെ അവസാന ചിത്രം പാ രഞ്ജിത്ത് സംവിധനം ചെയ്യുന്ന ചിത്രമായിരിക്കും എന്ന നിലയില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ‘കാലകരികാല’ എന്ന സിനിമയ്ക്ക് ശേഷം മറ്റൊരു പാ രഞ്ജിത്ത് ചിത്രത്തില്‍ കൂടി അഭിനയിച്ച ശേഷം രാജനീകാന്ത് സിനിമാ ജീവിതം മതിയാക്കുമെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള മുന്നോടിയായി രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രമാണ് പാ രഞ്ജിത്ത് ഒരുക്കുന്നതെന്നാണ് വിവരം. ശങ്കറിന്റെ ‘യന്തിരന്-2’വാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു സ്റ്റൈല്‍ മന്നന് ചിത്രം.
Post Your Comments