മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയ്ക്ക് ആരാധകര്‍ ഏറെയാണ്. സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ഈ താരം 390ല്‍ അധികം ചിത്രങ്ങളില്‍ നായകനായി. അതില്‍ പതിഞ്ചു തമിഴ്, 5 ഹിന്ദി, 3 തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങള്‍ ഓരോന്ന് വീതം ഉള്‍പ്പെടുന്നു.
സിനിമയില്‍ സജിന്‍ എന്ന പേരിലാണ് മമ്മൂട്ടി ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഒരു കഥാപാത്രത്തെ വെച്ചുള്ള സീരീസ് സിനിമകളില്‍ നായകന്‍ മമ്മൂട്ടിയാണ്. ജാഗ്രത, സിബിഐ ഡയറിക്കുറിപ്പ്, നേരറിയാന്‍ സിബിഐ, സേതുരാമയ്യര്‍ സിബിഐ.
മമ്മൂട്ടിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നമ്പര്‍ 369. മമ്മൂട്ടിയുടെ കാറുകളുടെ എല്ലാം നമ്പര്‍ 369 ആണ്. മൂന്നിന്റെ ഗുണിതങ്ങളാണ് ഈ നമ്പര്‍ എന്നത് മറ്റൊരു പ്രത്യേകത
കൂടുതല്‍ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാള നടന്‍ എന്ന പ്രത്യേകതയും മമ്മൂട്ടിയ്ക്ക് സ്വന്തം. മൂന്ന് തവണ. കമലഹാസനും അമിതാഭ് ബച്ചനുമാണ് 3 തവണ പുരസ്‌കാരം നേടിയ മറ്റ് ഇന്ത്യന്‍ നടന്‍മാര്‍.
ഏറ്റവും കൂടുതല്‍ സംവിധായകരുടെ ആദ്യ സിനിമകളിലെ നായകന്‍. 55 പുതുമുഖ സംവിധായകര്‍ക്കൊപ്പം ചിത്രങ്ങള്‍ ചെയ്തു. സ്വന്തം സിനിമയുടെ റീമേക്കിലും നായകന്‍ ആയി. ഓഗസ്റ്റ് 1(സിബി മലയില്‍), ഓഗസ്റ്റ് 15(ഷാജി കൈലാസ്)
കമലഹാസനും മമ്മൂട്ടിയും തമിഴിലേയും മലയാളത്തിലേയും സൂപ്പര്‍താരങ്ങളാണ്. എന്നാല്‍ ഇതുവരെ ഇരുവരും ഇതുവരെ സിനിമയില്‍ ഒരുമിച്ചിട്ടില്ല.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
Leave a Comment