‘വേള്‍ഡ് എക്കോണമിക് ഫോറം’ ഏര്‍പ്പെടുത്തിയ 2018-ലെ ക്രിസ്റ്റല്‍ അവാര്‍ഡ് സ്വന്തമാക്കി ബോളിവുഡിന്റെ കിംഗ് ഖാന്, ആസിഡ് ആക്രമണത്തിനിരയായ സ്ത്രീകളെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുന്നതില്‍ ഷാരൂഖ് നടത്തിയ പരിശ്രമങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ആഡിസ് ആക്രമണത്തിനിരയായവര്‍ക്ക് ജീവിതത്തത്തില്‍ കരുത്തായി മാറുന്ന ഷാരൂഖിന്റെ പ്രവര്‍ത്തനം മറ്റു നടന്മാര്ക്ക് അവരുടെ പ്രായോഗിക ജീവിതത്തില്‍ തീര്‍ച്ചയായും മാതൃകയാക്കാവുന്ന ഒന്നാണ്.
തനിക്ക് ഇത്തരത്തിലൊരു വലിയ ബഹുമതി നല്‍കിയതിനു ഷാരൂഖ് ട്വിറ്റര്‍ പോസ്റ്റിലൂടെ നന്ദി അറിയിച്ചു. ആഡിസ് ആക്രമണത്തിനിരയാകുന്ന ഒട്ടേറെ സ്ത്രീകള്‍ മനസാന്നിധ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് കരുത്തോടെ തിരിച്ചെത്തുന്നുണ്ടെന്നും,അങ്ങനെയുള്ള ഒരുപാട് സ്ത്രീകളെ മുന്നില്‍ കണ്ടിട്ടുണ്ടെന്നും ഷാരൂഖ് പ്രതികരിച്ചു. ജീവിതം കൈവിട്ടു പോയ അവസ്ഥയിലും മാനസികമായി തളരാതെ തിരികെയെത്തുന്ന ഇത്തരം ഹീറോയായ വനിതകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് വഴി തന്റെ ജീവിതലക്ഷ്യത്തിനും മാറ്റം സംഭവിക്കുന്നുണ്ടെന്നു ഷാരൂഖ് പ്രതികരിച്ചു
ആസിഡ് ആക്രമണത്തിനിരയായവര്‍ക്ക് കൂടുതല്‍ പ്രചോദനം നല്കി ജീവിതത്തോടു ചേര്‍ത്തു നിര്‍ത്തുക, മറ്റുള്ളവരെപ്പോലെ തന്നെയാണ് ആക്രമണത്തിനിരയായവര്‍ ഓരോരുത്തരുമെന്ന അവബോധം പകര്‍ന്നു നല്‍കുക തുടങ്ങിയവയാണ് ഷാരൂഖിന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ ലക്ഷ്യം. പ്രമുഖ ഹോളിവുഡ് നടനായ കേറ്റ് ബ്ലാഞ്ചറ്റ്, സംഗീത സംവിധായകനായ എലാന്‍ ജോണ്‍ എന്നിവരാണ് ക്രിസ്റ്റല്‍ അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ള മറ്റു രണ്ടു പ്രമുഖര്‍.
Post Your Comments