
തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ തിരക്കുള്ള നടിയായിരുന്നു രോഹിണി. വിവാഹത്തോടെ സിനിമ വിട്ട രോഹിണി വീണ്ടും സജീവമായിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ മുന്‍നിര നായകന്മാരുടെ പ്രിയ നായികയായിരുന്നു രോഹിണിയ്ക്ക് മലയാള സിനിമയില്‍ പ്രമുഖ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്റെയും ജി അരവിന്ദന്റെയും സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടില്ല. ഇവരുടെ ചിത്രങ്ങളില്‍ നായികമാരായി അഭിനയിച്ച ജലജയോടും മേനകയോടും അസൂയ തോന്നിയിട്ടുണ്ടെന്ന് രോഹിണി പറഞ്ഞു.
രോഹിണിയുടെ വാക്കുകള്‍:
അടൂര്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. ഞാന്‍ അദ്ദേഹത്തോട് കുറേ വട്ടം ഒരു റോളിനായി കെഞ്ചിയിട്ടുള്ളതായും രോഹിണി പറഞ്ഞു. എനിക്ക് ഒരു അവസരം തരുമോ എന്ന് ചോദിച്ചപ്പോള്‍ പറ്റിയ കഥാപാത്രങ്ങള്‍ വേണ്ടേ എന്നായിരുന്നു മറുചോദ്യം. അദ്ദേഹം നാലുപെണ്ണുങ്ങള്‍ എടുക്കുന്ന സമയത്തും ഞാന്‍ അദ്ദേഹത്തോട് അവസരം ചോദിച്ചിരുന്നു.
‘ഞാന്‍ ചെറിയ മുടിക്കാരെ അഭിനയിപ്പിക്കാറില്ലെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.’ നിര്‍ഭാഗ്യത്തിന് എനിക്കന്ന് ഷോര്‍ട് മുടി ആയിപ്പോയി. ആ അവസരം നഷ്ടമായി. പക്ഷേ, അതിനുശേഷം ഞാന്‍ മുടി മുറിച്ചിട്ടില്ല. നീട്ടിത്തന്നെ നടക്കുകയാണ്. അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments