ബോളിവുഡിലെ താര സുന്ദരിമാരായ റാണി മുഖര്‍ജിയും ഐശ്വര്യ റായിയും അത്ര നല്ല സൗഹൃദത്തിലല്ല. ഇരുവരുടെയും ശത്രുതയ്ക്കും പിണക്കത്തിനും പ്രധാന കാരണം അഭിഷേക് ബച്ചന്റെയും റാണിയുടെയും പൂര്‍വ്വകാല ബന്ധമായിരുന്നു.
ആദ്യകാലങ്ങളില്‍ ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഷാരുഖ് ഖാന് നായകനായി എത്തിയ ‘ചല്‍തെ ചല്‍തെ’ എന്ന സിനിമയില്‍ ഐശ്വര്യക്ക് പകരം റാണി മുഖര്‍ജിയായിരുന്നു അഭിനയിച്ചത്. അഭിഷേക് ബച്ചനൊപ്പം കരിയര്‍ ആരംഭിച്ച നടിയാണ് റാണി മുഖര്‍ജി. ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണെന്നും ഉടന്‍ വിവാഹിതരകുമെന്നും അക്കാലത്ത് ഗോസിപ്പ് പ്രചരിച്ചിരുന്നു. അതിന് ശേഷമാണ് റാണിയുടെ കാമുകനായിരുന്ന അഭിഷേക് ബച്ചനുമായി ഐശ്വര്യ വിവാഹം കഴിക്കാന്‍ ആലേചിക്കുന്നത്. ഇതോടെ താരങ്ങള്‍ തമ്മില്‍ പിണക്കത്തിന് കാരണമായി.
റാണി ഭര്‍ത്താവ് ആദിത്യ ചോപ്രയുടെയും മകള്‍ ആദിറയുടെ കൂടെയും ഐശ്വര്യ അഭിഷേകിന്റെയും ആരാധ്യയുടെയും കൂടെയും സന്തുഷ്ടരായി കഴിയുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍ LINK TO DONATE : https://goo.gl/oKHre2
Post Your Comments