‘മാമാങ്കം’ എന്ന ചരിത്ര സിനിമ ചെയ്യാനിരിക്കേ മമ്മൂട്ടിയുടെതായി പ്രഖ്യാപിക്കപ്പെട്ട മറ്റൊരു പ്രോജക്റ്റാണ് ‘കുഞ്ഞാലി മരയ്ക്കാര്‍’. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ പിന്നീടു മലയാളത്തിനു രണ്ടു ‘കുഞ്ഞാലി മരയ്ക്കാരെ’ ആവശ്യമില്ലെന്നു പറഞ്ഞു പ്രിയന് തന്റെ ചിത്രം ഉപെഷിക്കുകയായിരുന്നു,
പ്രിയദര്ശന് തന്റെ നിലപാട് വീണ്ടും മാറ്റിയിരിക്കുകയാണ് ജൂണിനു മുന്‍പേ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ആരംഭിച്ചില്ലെങ്കില്‍ താന്‍ തന്റെ ചിത്രവുമായി മുന്നോട്ട് പോകുമെന്നാണ് പ്രിയന്റെ മുന്നറിയിപ്പ്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ തമിഴ് പതിപ്പായ നിമിര്‍ ആണ് റിലീസിന് തയ്യാറെടുക്കുന്ന പ്രിയദര്ശന് ചിത്രം.
Post Your Comments