ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന രേഷ്മ ഇപ്പോള്‍ ഇവിടെയുണ്ട്

മലയാള സിനിമയില്‍ മസാലപ്പടങ്ങളുടെ ഒരു വസന്തകാലമുണ്ടായിരുന്നു. സൂപ്പര്‍ സ്റാറുകള്‍ കയ്യടക്കി വെച്ചിരുന്ന താരസിംഹാസനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഗ്ലാമറിന്റെ ലോകത്ത് വിജയക്കൊടി നാട്ടിയവര്‍. ക്രമേണ സിനിമയില്‍ നിന്നും മറഞ്ഞവര്‍. ഇന്നും ഇന്റര്‍നെറ്റില്‍ പോണ്‍ സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നതും ഇവര്‍ അഭിനയിച്ച ചിത്രങ്ങള്‍ തന്നെയാണ്. സില്‍ക്ക് സ്മിത എന്ന മാദകറാണി നിര്‍ത്തിയേടത്ത് നിന്ന് ‘കിന്നാരത്തുമ്പികള്‍’ എന്ന ചിത്രത്തിലൂടെ ഷക്കീല മറ്റൊരു ഗ്ലാമര്‍ തരംഗം സിനിമയില്‍ തുടങ്ങി വെക്കുകയും ചെയ്തു. പിന്നെ മാസാലപ്പടങ്ങളുടെ ഒരു കുത്തൊഴുക്കാണ് മലയാളത്തില്‍ സംഭവിച്ചത്. നിരവധി ഗ്ലാമര്‍ നടിമാര്‍ മാസാലപ്പടങ്ങളിലൂടെ വരവ് അറിയിച്ചുവെങ്കിലും ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് ഷക്കീലയും രേഷ്മയും ആയിരുന്നു. ഒരുകാലത്ത് തീയേറ്ററുകളില്‍ നിറഞ്ഞോടിയിരുന്നതും ഇവരുടെ സിനിമകളാണ്. ബി’ഗ്രേഡ് മസാലപ്പടങ്ങളിലെ ‘സൂപ്പര്‍സ്റ്റാറു’കളായി ഷക്കീലയെയും,രേഷ്മയെയും വിശേഷിപ്പിക്കാം. പ്രമുഖ താരങ്ങള്‍ അഭിനയിച്ച കന്നഡ സിനിമകളില്‍ രേഷ്മ മുഖം കാണിച്ചിട്ടുണ്ട്. പിന്നീട് നല്ല അവസരങ്ങള്‍ ലഭിക്കാതെ വരുകയായിരുന്നു. അങ്ങിനെയാണ് ബി ഗ്രേഡ് സിനിമകളിലേക്ക് ചുവട് മാറ്റിയത്. സൗന്ദര്യവും, ശരീര പ്രദര്‍ശനത്തില്‍ ഏതറ്റം വരെ വേണമെങ്കിലും പോകാനുള്ള മിടുക്കും, അഭിനയവും ഷക്കീലയെക്കാള്‍ രേഷ്മയ്ക്ക് ആരാധകരുടെ എണ്ണം കൂട്ടി. കാലക്രമേണ മസാലചിത്രങ്ങള്‍ തീയേറ്റര്‍ വിട്ടതോടെ ഇവര്‍ക്കും കളം വിടേണ്ടി വന്നു.

ആ നടന്‍ ഡയലോഗ് മറക്കുന്നതിനാല്‍ മോഹന്‍ലാലിന്‍റെ നെഞ്ചത്ത് വരെ ഡയലോഗ് എഴുതിവച്ചു!

സിനിമയുടെ വിസ്മയലോകത്തില്‍ ജീവിച്ച ഇവര്‍ക്ക് ഭാവികാര്യങ്ങളെകുറിച്ച് വ്യക്തമായ അറിവില്ലായിരുന്നു. സമ്പാദിച്ചതില്‍ ഏറിയ പങ്കും കൂടെയുണ്ടായിരുന്നവര്‍ കൈക്കലാക്കി. പിന്നെ ധൂര്‍ത്തും, ആഡംബരവും, പാഴ് ചിലവുകളും കാരണം സമ്പാദ്യവും നഷ്ടമായി. സിനിമയില്ലാതെ വീട്ടില്‍ ഇരിക്കേണ്ട അവസ്ഥ വന്നപ്പോള്‍ പലരും അന്നന്നത്തെ ചിലവിനു പോലും മാര്‍ഗ്ഗമില്ലാത്തവരായി മാറി. വീണ്ടും ശരീരം വിറ്റ് ജീവിക്കേണ്ട സാഹചര്യവും വന്നു. രേഷ്മയുടെ കാര്യവും മറിച്ചല്ലായിരുന്നു. പോൺ സിനിമകൾ കുറഞ്ഞതോടെ രേഷ്മയും സെക്സ് വർക്കറായി പ്രവർത്തിച്ച് തുടങ്ങി. ബാംഗ്ലൂരും കൊച്ചിയും കേന്ദ്രീകരിച്ച് സെക്സ് ബിസിനസ് ആരംഭിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞ് 2007 ഡിസംബറില്‍ കൊച്ചി കാക്കനാട്ടുള്ള ഒരു ഫ്ലാറ്റില്‍ അനാശാസ്യം നടത്തി എന്ന കേസില്‍ രേഷ്മയും സംഘവും പോലീസിന്റെ പിടിയിലായി. വലിയൊരു പെണ്‍വാണിഭ സംഘത്തിന്റെ വലയിലായിരുന്നു രേഷ്മ അപ്പോള്‍. പിന്നെ കേസിന്റെയും പീഡനങ്ങളുടെയും ഒരു നീണ്ട കാലം കഴിഞ്ഞ് രേഷ്മയെ കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകം കേള്‍ക്കാതെ വന്നു.

പിന്നീട് രേഷ്മ മൈസൂരില്‍ ഉണ്ടെന്നും വിവാഹിതയായെന്നും ഷക്കീല പറയുകയുണ്ടായി. രേഷ്മ ഇപ്പോള്‍ നല്ലൊരു കുടുംബിനിയാണ്. ഭര്‍ത്താവിനും രണ്ട് ആണ്‍കുട്ടികള്‍ക്കുമൊപ്പം സന്തോഷമായി ജീവിക്കുന്നു. പഴയ കാര്യങ്ങള്‍ മറന്ന് കുടുംബത്തിന് പ്രാധാന്യം നൽകി ജീവിക്കാനാണ് താത്പര്യമെന്നും രേഷ്മ തന്നോട് പറഞ്ഞതായി ഷക്കീല ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

Share
Leave a Comment