
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് നയന്‍താര ശ്രദ്ധ നേടുന്നത്,ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷിപ്പിക്കുന്ന നയന്‍താരയ്ക്ക് ഗ്ലാമര്‍ വേഷങ്ങളോട് തീരെ താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ബാലയ്യ നായകനായെത്തുന്ന തെലുങ്ക് ചിത്രത്തില്‍ നായികയായി അഭിനയിക്കണമെങ്കില്‍ സെക്സിയായ രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിലപാടിലാണ് താരം. ഐറ്റം ഗാനങ്ങള്‍ക്ക് നൃത്തചുവടുവയ്ക്കാനും തന്നെ കിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകനോട് നയന്‍താര വ്യക്തമാക്കി കഴിഞ്ഞതായാണ് വിവരങ്ങള്‍. ചിത്രത്തില്‍ നായികയായി അഭിനയിക്കണമെങ്കില്‍ ഉയര്‍ന്ന പ്രതിഫലവും താരം ആവശ്യപ്പെടുന്നുണ്ട്.
Post Your Comments