CinemaMollywoodNEWS

‘കസബ’യിലെ സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ച് ഇതിലും നന്നായി ആര്‍ക്കാണ് പറയാന്‍ കഴിയുക!

കഴിഞ്ഞ വര്‍ഷത്തെ അവസാന നാളുകളില്‍ ഏറ്റവും ചൂടേറിയ ചര്‍ച്ചകളില്‍ ഒന്നായിരുന്നു കസബയിലെ സ്ത്രീ വിരുദ്ധ വിഷയം, നടി പാര്‍വതി, ചിത്രത്തെയും മമ്മൂട്ടിയേയും വിമര്‍ശിച്ചതോടെ കാര്യങ്ങള്‍ ആകെ കൈവിട്ടു പോയി. പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് വന്നെങ്കിലും സ്ത്രീ വിരുദ്ധ രംഗത്തില്‍ അഭിനയിച്ച താരത്തിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ചിത്രത്തില്‍ അഭിനയിച്ച നടി ജ്യോതിഷായുടെ വാക്കുകളിലേക്ക്

“എല്ലാ മനുഷ്യർക്കും ഉള്ളതു പോലെ ഒരുപാട് ദുസ്സ്വഭാവങ്ങൾ രാജൻ സക്കറിയയ്ക്കുമുണ്ട്. അതു മനസ്സിലാക്കി കണ്ടാൽ ആ സിനിമയ്ക്കോ രംഗത്തിനോ ഒരു കുഴപ്പവുമുള്ളതായി തോന്നില്ല. സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയിൽ കാണിക്കേണ്ടേ?, നല്ലതു മാത്രം തിരഞ്ഞു പിടിച്ചു കാണിക്കുന്നതാണോ സിനിമ?”.

shortlink

Related Articles

Post Your Comments


Back to top button