
തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആട് -2 മറ്റൊരു റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തില്‍ ചരിത്രം സൃഷ്ടിച്ച പുലിമുരുകനെ വീഴ്ത്തിയാണ് ആടിന്റെ പുതിയ നേട്ടം. യുട്യൂബ് ട്രെയിലറിന്റെ കാഴ്ചക്കാരുടെ എണ്ണത്തിലാണ് ആട് പുലിയെ മറികടന്നത്, ഏകദശം നാല്‍പ്പത്തി ഏഴ് ലക്ഷത്തോളം കാഴ്ചക്കാരുമായി ആട് 2 ജൈത്രയാത്ര തുടരുകയാണ്. നാല്‍പ്പത് ലക്ഷത്തോളം കാഴ്ചക്കാരാണ് പുലിമുരുകന്റെ സമ്പാദ്യം. 24 മണിക്കൂര്‍ പിന്നിടുന്നതിനിടെ ഏറ്റവും കൂടുതല്‍പേര്‍ കണ്ട ട്രെയിലറും ആട്-2വിന്റെതാണ്.
Post Your Comments