സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ ഹോളിവുഡില്‍ തുടക്കമിട്ട മീ റ്റൂ പ്രചാരണപരിപാടിക്കെതിരേ പ്രമുഖ ഫ്രഞ്ച് നടി കാതറീന് ഡെന്യൂവ്. പുരുഷന്മാര്ക്ക് സ്ത്രീകളുടെ നേര്‍ക്ക് ലൈംഗിക താത്പര്യത്തോടെ പെരുമാറാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു കാതറീനും 100 കൂട്ടുകാരും ബുധനാഴ്ച പുറത്തുവിട്ട കത്തില്‍.
മാനഭംഗം തെറ്റാണു. എന്നാല്‍ പുരുഷന്മാര് സ്ത്രീകളെ വശീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ക്യതരീന് പറയുന്നത്. ക്യാതറിന്റെ വാക്കുകള്‍ വിവാദമായിരിക്കുകയാണ്. ഫ്രഞ്ച് സ്ത്രീപക്ഷവാദികള്‍ ക്യാതരിന്റെ കത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. ലൈംഗികാതിക്രമങ്ങളെ നിസ്സാരമായി കാണുന്ന നീക്കമാണിതെന്ന് അവര്‍ പറയുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍ LINK TO DONATE : https://goo.gl/oKHre2
Post Your Comments