കമ്യൂണിസ്റ്റ് നേതാവ് എ കെ ജിയെ ബാല പീഡകന്‍ എന്ന് വിമര്‍ശിച്ച വി ടി ബാല്‍റാമിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുകയാണ്. ഇപ്പോഴിതാ ബൽറാമിനെതിരെ രൂക്ഷ പ്രതികരണവുമായി നടൻ ഇർഷാദ്. സമൂഹമാധ്യമത്തിലൂടെ ബൽറാമിെന മോശം ഭാഷയിൽ ഇര്‍ഷാദ് വിമര്‍ശിച്ചിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി താരം എത്തി.
ഇർഷാദിന്റെ വാക്കുകൾ– ‘ബൽറാമിനെ ഞാൻ തെറിവിളിച്ച സംഭവത്തിൽ കുറച്ച് പരാതികൾ കേട്ടിരുന്നു. ബലരാമാ താങ്കൾ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബൽറാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറങ്ങാൻ പോലും സാധിക്കില്ലായിരുന്നു.’
Post Your Comments