‘സാമി-2’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്ന് തൃഷ പിന്മാറിയ വാര്‍ത്ത അപ്രതീക്ഷിതമായിരുന്നു. സാമി എന്ന ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച തൃഷ സാമിയുടെ രണ്ടാം ഭാഗത്തില്‍ നിന്ന് മാറിയതിനു കാരണം നടി കീര്‍ത്തി സുരേഷാണെന്നാണ് പൊതുവേയുള്ള സംസാരം. കോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളാണ് കീര്‍ത്തി. താരമൂല്യം കൂടുതലുള്ള കീര്‍ത്തിക്ക് സാമി-2വില്‍ തൃഷയേക്കാള്‍ പ്രധാന്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. തന്നെക്കാള്‍ പ്രാധാന്യമുള്ള കഥാപാത്രം കീര്‍ത്തിക്ക് നല്കിയപ്പോള് സിനിമ സ്വീകരിക്കേണ്ട എന്ന നിലപാട് എടുക്കുകയായിരുന്നു താരമെന്ന് ചില കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിപ്രായ ഭിന്നതകള്‍ കൊണ്ട് ചിത്രത്തില്‍ നിന്ന് പിന്മാറുന്നുവെന്നായിരുന്നു തൃഷയുടെ പ്രതികരണം. പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും തൃഷ സാമി-2വിലുണ്ടാകുമെന്നും ചിത്രത്തിന്റെ സംവിധായകന് ഹരി വ്യക്തമാക്കിയപ്പോള്‍, തൃഷയുടെ അമ്മ അത്തരമൊരു വാര്‍ത്ത നിഷേധിച്ച് കൊണ്ട് വീണ്ടും രംഗത്തെത്തി.
Post Your Comments