ചുരുങ്ങിയ കാലം കൊണ്ടു തന്നെ തമിഴ് ചലച്ചിത്ര മേഖലയില്‍ തന്റെതായൊരു ഇടം കണ്ടെത്താന്‍ കഴിഞ്ഞ നടനാണ് വിജയ് സേതുപതി. കോളിവുഡ് സൂപ്പര്‍സ്റ്റാറായി മാറിയ വിജയ് സേതുപതി മലയാളത്തിലേയ്ക്ക്.
അഭിനേഷ് അപ്പുക്കുട്ടന് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ജാലിയന്‍ വാലാബാഗി’ലൂടെയാണ് താരം മലയാളത്തിലേക്കെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ താരം തന്നെയാണ് പുറത്തിറക്കിയത്.
ഒരു ഗവണ്മെന്റ് ഹോസ്റ്റലിന്റെ കഥ പറയുന്ന ചിത്രമാണ് ജാലിയന്‍ വാലാബാഗ്. മെക്സിക്കന്‍ അപാരതയുടെ അസിസ്റ്റന്റ് ഡയറക്ടറായ അഭിനേഷ് അപ്പുക്കുട്ടന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മെക്സിക്കന്‍ അപാരതയുടെ തന്നെ കോ- പ്രൊഡ്യൂസര്‍മാരായ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനുമാണ് സ്റ്റോറീസ് ആന്റ് തോട്ട്സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments