പേരും ഫേസ്ബുക്ക് അക്കൗണ്ടും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് മമ്മൂട്ടിയുടെ നായിക . തന്റെ വ്യാജ അക്കൗണ്ടും പേരും ഉപയോഗിച്ച് ആളുകള്‍ ഫെയ്സ്ബുക്കില്‍ ചിലരോട് ബന്ധപ്പെടാനും സൗഹൃദം സ്ഥാപിക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരക്കാരെ വിശ്വസിക്കരുതെന്നും നടി നേഹാ സക്സേന. ഇ നേഹ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
തന്റെ സുഹൃത്താണെന്നും കുടുംബമാണെന്നും പറഞ്ഞാണ് ഇത്തരം വ്യാജന്മാര് ആളുകളെ ബന്ധപ്പെടുന്നതെന്നും നേഹ പറയുന്നു. കേരളത്തില്‍നിന്നുള്ള സുഹൃത്തുക്കളും ഫോളോവേഴ്സും പ്രത്യേകം ശ്രദ്ധിക്കണമെന്നും നേഹ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ മമ്മൂട്ടി ചിത്രം കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാ നേഹ ഏറ്റവും ഒടുവിലായി അഭിനയിച്ചത് സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തിലാണ്.
Post Your Comments