CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ജയചന്ദ്രനുമുള്ള പിണക്കത്തിനു കാരണം ആ റിയാലിറ്റി ഷോ; എം ജി ശ്രീകുമാര്‍ പറയുന്നു

ജീവിതത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളും സ്വാഭാവികം. എന്നാല്‍ സെലിബ്രിറ്റികളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ ആകുമ്പോള്‍ ആരാധകര്‍ക്ക് അറിയാം കൌതുകം സാധാരണം. അങ്ങനെ ഒരു പിണക്കമാണ് സംഗീത സംവിധായകന്‍ ജയ ചന്ദ്രനും ഗായകന്‍ എം ജി ശ്രീകുമാറും തമ്മിലുള്ളത്. ഇരുവര്‍ക്കുമിടയിലെ ബന്ധത്തിന് വിള്ളല്‍ ഉണ്ടാക്കിയത് ഒരു സംഗീത റിയാലിറ്റി ഷോയും.

താര കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അഭിനയ രംഗത്തേയ്ക്ക്

സംഭവം ഇങ്ങനെ… സംഗീത റിയാലിറ്റി ഷോയില്‍ ഇരുവരും വിധി കര്‍ത്താക്കളായി എത്തി. ചാനലിനു റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ഇരുവരും തമ്മില്‍ നടത്തിയ വാദ പ്രതിവാദങ്ങള്‍ കാര്യമാകുകയായിരുന്നു. ”പരിപാടിയുടെ പ്രൊമോഷനു വേണ്ടി ഞങ്ങൾ മത്സരാർഥികളുടെ പ്രകടനത്തേയും പാട്ടിനേയും കുറിച്ച് പരസ്പരം തർക്കിക്കുന്ന കുറേ കാര്യങ്ങൾ അവർക്ക് വേണമായിരുന്നു. അത് ഒരു നാടകം മാത്രമായിരുന്നു. പക്ഷേ സംഗതി ഞങ്ങളുടെ കയ്യിൽ നിന്നേ പോയി. കുറേ കഴിഞ്ഞപ്പോൾ മനഃപൂർവം പറയുന്നതാണെന്ന് തോന്നി ഞങ്ങൾക്കിരുവർക്കും തോന്നി” എം ജി ശ്രീകുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button