മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ അവതാരകനാണ് ജി. പി എന്ന ഗോവിന്ദ് പത്മസൂര്യ. നിരവധി ആരാധികമാരും ജി.പിയ്ക്കുണ്ട്. ഈയിടെ കൊച്ചിയിലെ ലുലുമാളില്‍ പോയപ്പോള്‍ ഉണ്ടായ രസകരമായ അനുഭവം ജി.പി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.
ഒരു വനിതാ കോളേജില്‍ ജി.പി ഗസ്റ്റായി പോയിരുന്നു. പരിപാടിക്കിടെ ഒരു പെണ്‍കുട്ടി വന്നു വലിയ ഒരു ബൊക്കെ ജി.പിയ്ക്ക് കൊടുത്തു. മറ്റൊരു കുട്ടി വന്നു പുസ്തകം പ്രകാശനം ചെയ്യിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വേറൊരു പെണ്‍കുട്ടി വന്നു. കാര്യം എന്താണെന്ന്‍ അറിയാതെ വിനയത്തോടെ ജി.പി എണീറ്റ് നിന്നു. അപ്രതീക്ഷതമായി ആ പെണ്‍കുട്ടി ജിപിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. താനാകെ ചമ്മി കിളിപോയ അവസ്ഥയിലായതായും അവിടെയുണ്ടായിരുന്ന അധ്യാപിക തന്നോട് സോറി പറഞ്ഞതായും ജിപി പറയുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം അച്ഛനും അമ്മയ്ക്കും ഒപ്പം ഒരു കല്യാണത്തിന് പോയപ്പോള്‍ അവിടെ താന്‍ ഗസ്റ്റായി പോയ കോളേജിലെ ഒരു കുട്ടിയുടെ അമ്മയെ പരിചയപ്പെട്ടു. ജിപിയെ ഉമ്മ വെച്ച പെണ്‍കുട്ടിയെ കോളേജില്‍ നിന്നും പുറത്താക്കിയതായി അവര്‍ പറഞ്ഞു. അങ്ങനെ ആ കാര്യം വീട്ടിലും അറിഞ്ഞു.
മോഹന്‍ലാലിന്റെ പുതിയ ചിത്രം മുംബൈയില്‍ തുടങ്ങി
ഈയിടെ കൊച്ചിയിലെ ലുലുമാളില്‍ പോയപ്പോഴും ഒരു സംഭവം ഉണ്ടായി. മാളിലെ മൂന്നാം നിലയിലെ ലിഫ്റ്റിന് സമീപത്തായി അന്നത്തെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ജിപിയെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കയ്യില്‍ കായ വറുത്തതിന്റെ ഒരു പാക്കറ്റും ഉണ്ടായിരുന്നു. ജിപിയ്ക്ക് കൊടുക്കാനായി കൊണ്ട് വന്നതാണ്. അവള്‍ക്ക് വിഷമം ഉണ്ടാകേണ്ട എന്ന് കരുതി അതില്‍ നിന്നും കുറച്ച് ചിപ്സ് എടുത്തു. യാത്ര പറയാന്‍ നേരം അവള്‍ തന്റെ ഷര്‍ട്ടിന്റെ പുറകില്‍ പിടിച്ചു വലിച്ചു കൊണ്ട് ”ജിപി എനിക്കൊരു ഉമ്മ തരാമോ?” എന്ന് ചോദിച്ചു. അതുകേട്ട് ഞെട്ടിപ്പോയതായും, അവളുടെ കവിളില്‍ തട്ടി ചിരിച്ചുകൊണ്ട് സ്ഥലം വിട്ടതായും ജിപി പറയുന്നു.
Post Your Comments