
കഴിഞ്ഞ കുറച്ചുകാലമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധതതെ നടി പാര്‍വതി വിമര്‍ശിച്ചതായിരുന്നു. ഈ വിമര്‍ശനത്തെ തുടര്‍ന്ന് നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്ക് നടി പാര്‍വതി വിധേയയായി. ഇതിനെ തുടര്‍ന്ന് ഭീഷണിയും മറ്റും ഉണ്ടായ സാഹചര്യത്തില്‍ പോലീസില്‍ താരം പരാതി നല്കി. രണ്ടു പേര് ഈ സംഭവത്തില്‍ അറസ്റ്റില്‍ ആകുകയും ചെയ്തു. എന്നാല്‍ ഈ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് നടി പാര്‍വതിക്കെതിരെ പരോക്ഷവിമര്‍ശനവുമായി ചാനല്‍ ഷോ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് പരിപാടിയില്‍ നടി പാര്‍വതിയെ പരിഹസിച്ചത്.
ദൈവമേ കൈതൊഴാം കേക്കുമാറാകണം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജയറാമും സലീംകുമാറും പങ്കെടുത്ത എപ്പിസോഡിലാണ് പാര്‍വതിയെ പരിഹസിച്ചത്. ബഡായ് ബംഗ്ലാവിലെ ആര്യ പാര്‍വതി പറഞ്ഞ വിമര്‍ശനം ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു. വലിയ കണ്ണടവെച്ചും പൊട്ടുംതൊട്ടും തോള്‍സഞ്ചിയും തൂക്കിയും എത്തുന്ന ആര്യ ചലച്ചിത്ര മേളയില്‍ ഡെലിഗേറ്റുകള്‍ സംസാരിക്കുന്നതിനെ പരിഹസിച്ചതിന് ശേഷമാണ് പാര്‍വതിയുടെ ഐഎഫ്എഫ്കെ വേദിയിലെ വിമര്‍ശനത്തെ പരിഹസിക്കുന്നത്.
അടുത്തിടെ നിര്‍ഭാഗ്യവശാല്‍ ഞാനൊരു സിനിമ കാണുകയുണ്ടായി, പക്ഷേ അതിന്റെ പേര് ഞാന്‍ പറയുന്നില്ല, ഇപ്പോള്‍ തന്നെ നിങ്ങള്‍ക്കത് മനസ്സിലായി കാണുമല്ലോ എന്നാണ് ആര്യയുടെ ഡയലോഗ്. ഐഎഫ്എഫ്കെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി ഇത് പറഞ്ഞപ്പോള്‍ അടുത്തുണ്ടായിരുന്ന ഗീതു മോഹന്‍ദാസ് സിനിമയുടെ പേര് പറയ് എന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനു സമാനമായി ജയറാമും സലീംകുമാറും രമേഷ് പിഷാരടിയും മുകേഷും ആര്യയെ പ്രോത്സാഹിപ്പിക്കുനുമുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments