BollywoodGeneralNEWS

അഭിഷേക്- കരിഷ്മ പ്രണയ ജോഡികള്‍ വേര്‍പിരിഞ്ഞതിന്‍റെ കാരണം ഇതാണ്

ബോളിവുഡിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രണയ വാര്‍ത്തകളില്‍ ഒന്നായിരുന്നു അഭിഷേക്- കരിഷ്മ പ്രണയബന്ധം. വിവാഹംവരെ എത്തിയ ഇവരുടെ അടുപ്പം വളരെ പെട്ടെന്നായിരുന്നു അകലത്തിലേക്ക് വഴിമാറിയത്.

മാതാപിതാക്കളുടെ അടുത്ത് നിന്ന് താമസം മാറാനായി കരിഷ്മ അഭിഷേകിനെ നിര്‍ബന്ധിച്ചെന്നും താരം അതിനു തയ്യാറായില്ലെന്നും, ആ കാരണം കൊണ്ടാണ് വേര്‍പിരിയല്‍ വരെ എത്തിയതെന്നുമാണ് പുതിയ വാര്‍ത്ത, മാതാപിതാക്കളെ പിരിഞ്ഞു താമസിക്കാത്ത പ്രകൃതക്കാരനാണ് അഭിഷേക്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും പുതിയ ആഡംബര വസതി സ്വന്തമാക്കിയതിനു പിന്നാലെ ഇരുവരും ഇപ്പോഴത്തെ വീട്ടില്‍ നിന്ന് താമാസം മാറുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാതാപിതാക്കളെ പിരിഞ്ഞിരിക്കാന്‍ ഇഷ്ടമല്ലാത്ത അഭിഷേകിനോട് താമസം മാറാന്‍ ഐശ്വര്യ നിര്‍ബന്ധിക്കില്ല എന്നാണ് താരങ്ങളുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button