“ഏത് പോലീസുകാര്‍ക്കും ഒരു അബദ്ധം പറ്റും” എന്ന് പറയുന്നത് പോലെയാണ്, നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനും അന്ന് വലിയൊരു അബദ്ധം സംഭവിച്ചു. ‘തെങ്കാശിപ്പട്ടണം’ സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ചാനലില്‍ അഭിമുഖം നല്‍കിയപ്പോഴാണ് ഗീതു മോഹന്‍ദാസ് ക്രിസ്മസ് ആശംസ ഓണാശംസയുമായി കൂട്ടി യോജിപ്പിച്ചത്, ‘എല്ലാവര്‍ക്കും ക്രിസ്മസിന്റെ ഓണാശംസകള്‍’ എന്നായിരുന്നു പ്രേക്ഷകരോടായി ഗീതു മോഹന്‍ദാസ് പറഞ്ഞത്.
മറ്റൊരു ടിവി പ്രോഗ്രാമില്‍ മെക്കാര്‍ട്ടിനാണ് ഗീതു മോഹന്‍ദാസിനു സംഭവിച്ച ഈ അബദ്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ‘ഓണാശംസകള്‍’ എന്നാല്‍ ആശംസകളുടെ പൂര്‍ണ്ണ രൂപമാണെന്ന് തെറ്റിദ്ധരിച്ചാണ് ഗീതു അങ്ങനെ പറഞ്ഞതെന്നും മെക്കാര്‍ട്ടിന്‍ പങ്കുവച്ചു.
Post Your Comments