
അന്യഭാഷ നടന്മാരോട് ഏറ്റവും ഇഷ്ടപ്പെട്ട മലയാള താരം ആരെന്ന് ചോദിക്കുന്ന പതിവ് നടപടി ക്രമം തെറ്റിച്ചിരിക്കുകയാണ് അവതാരക രഞ്ജിനി ഹരിദാസ്. ‘താന സെര്‍ന്ത കൂട്ടം’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു സൂര്യ കൊച്ചിയില്‍ വന്നപ്പോള്‍ മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് പറയാമോ? എന്നായിരുന്നു നടിപ്പിന് നായകനോടുള്ള രഞ്ജിനിയുടെ ചോദ്യം. മടികൂടാതെ സൂര്യ അതിനു ഉത്തരവും നല്കി.
“സവാരി ഗിരി ഗിരി“, നീ പോ മോനെ ദിനേശാ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ സംഭാഷണങ്ങളാണ് സൂര്യ പങ്കുവച്ചത്.
വിഘ്നേശ് ശിവന് സംവിധാനം ചെയ്യുന്ന സൂര്യയുടെ ‘താന സെര്‍ന്ത കൂട്ടം’ ജനുവരി 12-നു പ്രദര്‍ശനത്തിനെത്തും. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.
Post Your Comments