മലയാള സിനിമയിലെ കര്‍ണ വേഷത്തെക്കുറിച്ച് ഒരുപാടു ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതാണ്, ‘കര്ണന്’ എന്ന സിനിമ ആര് സംവിധാനം ചെയ്താലും മമ്മൂട്ടി ആ ചരിത്ര കഥാപാത്രമായി സ്ക്രീനിലെത്തും എന്നായിരുന്നു പ്രേക്ഷകരുടെ വിശ്വാസം. പ്രേക്ഷകരുടെ ആ വിശ്വാസം തെറ്റിക്കാതെ കര്‍ണന്റെ പ്രഖ്യാപനം വരികയും ചെയ്തു. പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണനില്‍ മമ്മൂട്ടി നായകനാകും എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു പ്രഖ്യാപനമെത്തി. ആര്.എസ് വിമലിന്റെ സംവിധാനത്തില്‍ 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന പൃഥ്വിരാജ് നായകനായ കര്‍ണന്റെ ഒദ്യോഗിക പ്രഖ്യാപനം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്.
പൃഥ്വിരാജിന്റെ കര്‍ണനില്‍ നിന്നുള്ള നിര്‍മ്മാതാവിന്റെ പിന്മാറ്റവും, മമ്മൂട്ടിയുടെ കര്‍ണനെക്കുറിച്ചുള്ള വാര്‍ത്തകളും നിശബ്ദമായതോടെ ഈ രണ്ടു ചിത്രങ്ങളെക്കുറിച്ച് പൂര്‍ണ്ണമായും എല്ലാവരും മറന്നു തുടങ്ങി, ആ അവസരത്തിലാണ് ആര്.എസ് വിമല്‍ അത്ഭുത പ്രഖ്യാനവുമായി വീണ്ടുമെത്തിയത്. കോളിവുഡ് സൂപ്പര്‍ താരം വിക്രം നായകനാകുന്ന ‘മഹാവീര്‍ കര്‍ണ്ണ’ ഹിന്ദിയില്‍ ചെയ്യുന്നുവെന്ന് ആര്.എസ് വിമല്‍ കഴിഞ്ഞ ദിവസമാണ് ആരാധകരെ അറിയിച്ചത്.
പൃഥ്വിരാജുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലല്ല ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പുറത്തായതെന്ന് ആര്.എസ് വിമല്‍ പറയുന്നുണ്ടെങ്കിലും പൃഥ്വിരാജ് മനസ്സ് കൊണ്ട് ഒഴിവാക്കിയ ചിത്രാമാണോ? ഇതെന്ന് സംശയിക്കേണ്ടി വരും. പൃഥ്വിരാജിന്റെ മറ്റു സിനിമകളിലെ തിരക്കാണ് ആര്.എസ് വിമല്‍ കാരണമായി പറയുന്നത്. ഇരുവരും ഒന്നിച്ചാണ് വിക്രമിനെ നായകനാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തതെന്നും ആര്.എസ് വിമല്‍ പറയുന്നു. ഇത്രയും നാള് കര്‍ണന്റെ ഭാഗമായി നിന്ന പൃഥ്വിരാജ് എന്ത്കൊണ്ട് പ്രിയ സുഹൃത്തിന്റെ പുതിയ പ്രോജകററ്റിനെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചില്ല. കൂട്ടായ തീരുമാനമായിരുന്നുവെങ്കില്‍ ആര്.എസ് വിമലിന്റെ പോസ്റ്റ് പൃഥ്വിരാജ് തന്റെ പേജിലേക്ക് തീര്‍ച്ചയായും ഷെയര്‍ ചെയ്യില്ല?, കുറഞ്ഞത് ആ സിനിമയെക്കുറിച്ച് രണ്ടു വാക്ക് എങ്കിലും അദ്ദേഹം പറയില്ലേ? വിക്രം നായകനാകുന്ന കര്‍ണനെക്കുറിച്ച് പൃഥ്വിരാജ് ഫേസ്ബുക്ക് പേജില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ല.
Post Your Comments