
കോമഡി താരം രമേഷ് പിഷാരടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘പഞ്ചവര്‍ണ്ണതത്ത’.ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയറാം കുഞ്ചാക്കോ ബോബൻ എന്നിവരാണ്.ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. അതുകൊണ്ട് തന്നെ താരം മുടി മൊട്ടയടിച്ചു. ജയറാം മൊട്ടയടിക്കുന്നതിന്റെ വീഡിയോ രമേഷ് പിഷാരടിയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വതിയാണ് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജയറാമിന്റെ മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടുമെന്ന് തമാശരൂപേണ പറഞ്ഞുകൊണ്ടാണ് പിഷാരടി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രമേഷ് പിഷാരടിയും ഹരി പി നായരും രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജയറാമിന് പുറമെ കുഞ്ചാക്കോ ബോബന്, മണിയന് പിള്ള രാജു, അനുശ്രീ, സലിം കുമാര്‍, ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മണിയന് പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
<
Post Your Comments