Latest NewsTollywood

ഭല്ലാലദേവന്‍ പുതിയ കഥാപാത്രമായി ; കുറച്ചത് 15 കിലോ ഭാരം

വേഷങ്ങൾക്കനുസരിച്ചു രൂപഭാവങ്ങൾ മാറ്റുന്ന പതിവ് സിനിമയിൽ സാധാരണമാണ് ഒരു സിനിമയ്ക്ക് വേണ്ടി എന്തും റിസ്‌ക്കും ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായിരിക്കും. സിനിമയുടെ വിജയത്തിന് വേണ്ടി ഏത് ദൗത്യവും താരങ്ങള്‍ അനായാസം ചെയ്യുന്നുവെന്നാണ് അത്ഭുതം. അത്തരത്തില്‍ പ്രശസ്തനാണ് റാണാ ദഗുബതി. ഇപ്പോള്‍ ഇതാ അഞ്ച് വര്‍ഷത്തിനിടെ ശരീരത്തില്‍ മസിലുകള്‍ കൂട്ടിയും കുറച്ചും റാണാ ദഗുബതി കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ബാഹുബലിയിലെ ഭല്ലാലദേവനായി മാറാന്‍ റാണ മസിലുകള്‍ പെരുപ്പിച്ചു. അതിന് ശേഷം ചെയ്ത ചിത്രങ്ങള്‍ക്കായി ഭാരം കുറച്ചു, ഇപ്പോള്‍ ആന പാപ്പാനാകാന്‍ റാണ കുറച്ചത് 15 കിലോയാണ്.

ബാഹുബലിക്ക് ശേഷം നേവി ഓഫീസറായി അഭിനയിച്ച ഗസിയിലും, പലിശക്കാരനായി നെനെ രാജു നെനെ മന്ത്രി എന്നീ ചിത്രങ്ങളിലും, 1945 എന്ന ചരിത്ര സിനിമയും ചെയ്തു. ഒടുവിലായി ചെയ്യുന്ന ഹാഥി മേരാ സാഥി എന്ന ചിത്രത്തിനായി റാണ ദഗുബതി ഇപ്പോള്‍ കുറച്ചത് 15 കിലോയാണ്. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന പാപ്പാനായാണ് റാണ വേഷമിടുന്നത്.

നോണ്‍ വെജ് ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കി കാര്‍ഡിയോ പരിശീലനം നടത്തിയാണ് ഈ രൂപമാറ്റമെന്ന് റാണ വ്യക്തമാക്കി. വെയ്റ്റ് ട്രെനിയിംഗ് നിര്‍ത്തുകയും ചെയ്തു. ഈ ചിത്രത്തിന് ശേഷം മാര്‍ത്താണ്ഡ വര്‍മ്മയിലാണ് റാണ അഭിനയിക്കുന്നത്. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button