തെന്നിന്ത്യൻ താരം നയൻ താര ഒരു ചിത്രത്തിൽ നിന്ന് പിന്മാറിയതായി വാർത്തകൾ വന്നിരുന്നു. ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയിൽ സ്വാതന്ത്ര സമര നായകനായ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ നായികയായി തീരുമാനിച്ച നയന്‍താര പിന്മാറിയെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
സിനിമയുടെ ചിത്രീകരണ ദിവസങ്ങള്‍ മാറിയതിനാല്‍ നയന്‍താര പിന്മാറിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ നയന്താരയില്ലാത്തതിനാല് അവര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ് ആള്ക്കാര് കരുതുന്നത്. എന്നാല്‍ ആദ്യ ഷെഡ്യൂഷില് ആക്ഷന്‍ രംഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. അതില്‍ നയന്‍താര ആവശ്യമില്ല. അടുത്ത ഷെഡ്യൂളില്‍ നയന്‍താര ചിത്രത്തിന്റെ ജോലിയില്‍ ചേരും- ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു
Post Your Comments