പോയ വര്‍ഷം കോളിവുഡില്‍ വലിയ രണ്ടു ബോക്സോഫീസ് ദുരന്തങ്ങള്‍ ഉണ്ടായിരുന്നു. ഈ രണ്ടു ചിത്രങ്ങള്‍ക്കും പൊതുവായ നിരവധി പ്രത്യേകതകളുമുണ്ടായിരുന്നു. ലക്ഷ്മി റായ് മുഖ്യ കഥാപാത്രമായി അഭിനയിച്ച ‘ജൂലി 2’, അമലാ പോള്‍ കേന്ദ്ര കഥാപാത്രമായാ ‘തിരുട്ടു പയലേ 2’ എന്നീ ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം ബോക്സോഫീസില്‍ ഇടറി വീണത്. ഈ രണ്ടു ചിത്രങ്ങളും ആദ്യത്തേതിന്റെ തുടര്‍ച്ചയാണ്. രണ്ടു ചിത്രങ്ങളുടെയും പ്രധാന ആകര്‍ഷണം അമലയും ലക്ഷ്മിയും ഗ്ലാമറസായി അഭിനയിക്കുന്നുവന്നതാണ്. ജൂലി-2വും, തിരുട്ടു പയലേ 2-വും ഒരാഴ്ച വ്യത്യാസത്തിലാണ് പ്രദര്‍ശനത്തിനെത്തിയത്. ‘ജൂലി 2’ നവംബര്‍ 24 -നു പ്രദര്ശനത്തിനെത്തിയപ്പോള് അമല പോളിന്റെ ‘തിരുട്ടു പയലേ -2’ നവംബര്‍ 30-നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നയന്താരയപ്പോലെ ഗ്ലാമറസ് നായിക എന്ന പേരോടെ കോളിവുഡില്‍ വേരുറപ്പിക്കാം എന്ന മോഹം ഇരുവര്‍ക്കും തിരിച്ചടി സമ്മാനിച്ചു.
ദീപക് ശിവ്ദാസനി സംവിധാനം ചെയ്ത ‘ജൂലി 2’-വിന്റെ പരാജയം സംവിധായകനും ഏറ്റുപറഞ്ഞതോടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് ‘ജൂലി 2’-വും സ്ഥാനം നേടി. നായികയുടെ മേനി പ്രദര്‍ശനം കാണിച്ച് യുവാക്കളെ തിയേറ്ററിലെത്തിക്കാമെന്ന അണിയറ പ്രവര്‍ത്തകരുടെ ധാരണ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.
സുശി ഗണേശനായിരുന്നു അമലയുടെ ‘തിരുട്ടു പയലേ 2’ സംവിധാനം ചെയ്തത്. ‘ജൂലി 2’-വിനു നേരിട്ട സമാനമായ അനുഭവം തന്നെയാണ് ‘തിരുട്ടു പയലേ 2’ വിനും നേരിടേണ്ടി വന്നത്. അമലയുടെ അപ്രതീക്ഷിതമായ ഗ്ലാമര്‍ വേഷം യുവാക്കളുടെ ആസ്വാദനത്തെ സ്വാധീനിച്ചില്ല. പാളിപ്പോയ തിരക്കഥയോടും ചിത്രത്തിന്റെ മേക്കിംഗ് ശൈലിയോടും പ്രേക്ഷകര്‍ മുഖം തിരിച്ചു.
Post Your Comments