തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ഒരു താരമാണ് വിജയ്. എന്നാല്‍ വിജയ് ബാലതാരമായിയാണ് വെള്ളിത്തിരയിലെത്തിയതെന്നു പലര്‍ക്കും അറിയില്ല.
വിജയുടെ അച്ഛന് എസ്എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത വെട്രി എന്ന ചിത്രത്തിലാണ് വിജയ് ആദ്യമായി വേഷമിടുന്നത്. ഈ ചിത്രത്തില്‍ വിജയ് കാന്തായിരുന്നു നായകന്. ആറോളം ചിത്രങ്ങളില്‍ വിജയ് ബാലതാരമായി വേഷമിട്ടിരുന്നു.
ബാലതാരമായി വെള്ളിത്തിരയില്‍ അവതരിപ്പിച്ച പിതാവ് തന്നെ പിന്നീട് വിജയെ നായകനായും അവതരിപ്പിച്ചു. വെട്രി റിലീസായി വര്‍ഷങ്ങള്‍ക്ക് ശേഷം 1992ലാണ് നാളൈയ തീര്‍പ്പ് എന്ന ചിത്രത്തിലൂടെ വിജയ് നായകനായി അരങ്ങേറുന്നത് .
ചില ആളുകള്‍ പറയുന്ന കാര്യങ്ങള്‍ എന്നെ അലട്ടിയിരുന്നു; കല്യാണി പ്രിയദര്ശന് പറയുന്നു
വിജയ് യുടെ ഒരു സഹോദരി അദ്ദേഹത്തിന്റെ ഒന്‍പതാം വയസില്‍ അന്തരിച്ചിരുന്നു. അവരുടെ ഓര്‍മ്മയ്ക്കായി വിവി എന്ന പ്രോഡക്ഷന്‍ കമ്പനി വിജയ് ആരംഭിച്ചു. വിദ്യാ വിജയ് പ്രോഡക്ഷന്‍സ് എന്നാണു മുഴുവന്‍ പേര്.
കേരളത്തിലും ആരാധകര്‍ ഏറെയാണ് വിജയ്ക്ക്. തെറി എന്ന സൂപ്പര്‍ ഹിറ്റു ചിത്രത്തിന് ശേഷം ധാരാളം സംവിധായകര്‍ മലയാളത്തിലേയ്ക്ക് വിജയെ ക്ഷണിക്കുന്നുണ്ട്. വിജയ് ഇളയ ദളപതിയെന്നാണ് അറിയപ്പെടുന്നത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് നേതൃത്വം നല്‍കുന്നുണ്ട്.
Post Your Comments