CinemaMollywoodNEWS

‘ആട്’ വിഴുങ്ങിയ ‘വിമാനം’

പൃഥ്വിരാജിനെ നായകനാക്കി പ്രദീപ്‌ എം,നായര്‍ സംവിധാനം ചെയ്ത ‘വിമാനം’ ഭേദപ്പെട്ട സിനിമാ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ ബോക്സോഫീസില്‍ വലിയ പരാജയം ഏറ്റുവാങ്ങുകയാണ് ചിത്രം, വിമാനം എന്ന ചിത്രം തിയേറ്ററില്‍ സ്വീകരിക്കപ്പെടാതെ പോയതിന്റെ മുഖ്യ കാരണം ‘ആട്-2’വിന്റെ ഗംഭീര വിജയമാണ്, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെപ്പോലും ഞെട്ടിക്കുന്ന അപ്രതീക്ഷിത വിജയമാണ് ആട്-2 നേടിയെടുത്തത്. ആട്- 2വിന്റെ വിജയത്തിളക്കത്തില്‍ നിഷ്പ്രഭമായാത് ‘വിമാനം’ എന്ന ചലച്ചിത്രനുഭവമായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കേരളത്തിലെ ഒട്ടുമിക്ക പ്രദര്‍ശന കേന്ദ്രങ്ങളിലും ‘ആട്’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് ക്രിസ്മസ് വിന്നറായി മുന്നേറുമ്പോള്‍ ആഷിക് അബുവിന്റെ ‘മായാനദി’ പതിയെ പതിയെ ഹിറ്റിലേക്ക് നടന്നടുക്കുന്നു, ക്രിസ്മസ് റിലീസായി എത്തിയ മറ്റൊരു ചിത്രം ‘ആന അലറലോടറല്‍’ പ്രേക്ഷകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്.

അംഗവൈകല്യത്തെ അതിജീവിച്ച് ജീവിത വിജയം നേടിയെടുത്ത സജി തോമസ്‌ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി പറഞ്ഞിരിക്കുന്ന ‘വിമാനം’ മലയാള സിനിമയില്‍ സമയം തെറ്റിയാണ് ലാന്‍ഡ് ചെയ്തിരിക്കുന്നത്. ‘ആട്-2’. ‘മാസ്റ്റര്‍ പീസ്‌’ തുടങ്ങിയ വാണിജ്യ ചിത്രങ്ങള്‍ക്കിടയില്‍പ്പെട്ട ‘വിമാനം’ ബോക്സോഫീസില്‍ നല്ലൊരു വിജയം നേടിയെടുക്കാന്‍ പ്രാപ്തിയുള്ള ചിത്രമായിരുന്നു, കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന നല്ലൊരു കഥാബീജം ചിത്രത്തിലുണ്ടായിട്ടും ‘വിമാനം’ എന്ന ചിത്രത്തെ പ്രേക്ഷകര്‍ മറന്നു പോകുന്നത് നിര്‍ഭാഗ്യകരമാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ചിത്രം വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ്‌.

shortlink

Related Articles

Post Your Comments


Back to top button