
സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം ‘പദ്മാവതി’യുടെ പേര് ‘പദ്മാവത്’ എന്നാക്കുകയും ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുകയും ചെയ്തിരുന്നു, എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ചിത്രം രാജാസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. റാണി പദ്മാവതിയുടെ രക്തസാക്ഷിത്വവും ത്യാഗവും തങ്ങളുടെ അഭിമാനമാണെന്നും, ഇത് വ്രണപ്പെടുത്താനാകില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പറഞ്ഞു.
രാജസ്ഥാനിലെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനുവരി-25നാണ് ചിത്രത്തിന്‍റെ റിലീസ്.
Post Your Comments