എഴുപത്തി അഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബിന്റെ ചുവന്ന പരവതാനിയെ കറുപ്പുകൊണ്ട് മൂടി ഹോളിവുഡ് താരങ്ങള്‍. ഹോളിവുഡ് സിനിമ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്നവരെ ആദരിക്കാനുള്ള വേദിയിലാണ് പ്രതിഷേധവുമായി ഇവര്‍ കടന്നെത്തിയത്. ഹാര്‍വി വെയ്ന്‍സ്റ്റീന്‍ കേസില്‍ ഇരകള്‍ക്ക് പിന്തുണ അറിയിക്കുന്നതിനും സിനിമലോകത്ത് നിലനില്‍ക്കുന്ന ലൈംഗീക ചൂഷണങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധ സൂചകവുമായി നിരവധി പേരാണ് കറുപ്പണിഞ്ഞ് ഗോള്‍ഡന്‍ ഗ്ലോബില്‍ എത്തിയിരിക്കുന്നത്. ആഞ്ജലീന ജോളി, എമിലിയ ക്ലര്‍ക്ക്, ക്ലെയ്റെ ഫോയ്, മാറ്റ് സ്മിത്ത് തുടങ്ങിയ നിരവധി പേരാണ് നേരത്തെ തീരുമാനിച്ചത് പോലെ കറുത്ത വേഷത്തില്‍ വേദിയിലെത്തിയത്.
read also: വീണ്ടും ഒരു താര വിവാഹമോചനം; ആരാധകര്‍ നിരാശയില്‍
ഗോള്‍ഡന്‍ ഗ്ലോബിലെ ഈ കറുപ്പണിയല്‍ ഒരു മുന്നേറ്റത്തിന്റെ ഭാഗമാണ്. ഹോളിവുഡിലെ ലൈംഗീക ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ടൈംസ് അപ്പ് എന്ന മുന്നേറ്റത്തിന്റെ ഭാഗമാണിത്. പ്രമുഖ നായികമാരും എഴുത്തുകാരും സംവിധായകരും എന്റര്‍ടെയ്ന്‍മെന്റ് എക്സിക്യൂട്ടീവുകളും ഉള്‍പ്പെടുന്ന 300 പേരാണ് ഈ മുന്നേറ്റത്തിന്റെ ഭാഗമാകുന്നത്. പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടല്ല അവര്‍ കറുപ്പണിഞ്ഞ് ഗ്ലാമര്‍ വേദിയിലെത്തിയിരിക്കുന്നത്.
Post Your Comments